കോട്ടയം: എം.ബി.ബി.എസിന് സീറ്റ് നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയെന്ന കേസിൽ കോൺഗ്രസ് പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റിൽ. നിരണം പഞ്ചായത്ത് പ്രസിഡന്റ് കെ.പി പുന്നൂസ് ആണ് അറസ്റ്റിലായത്.
തിരുവല്ല ബിലീവേഴ്സ് ചർച്ച് ആശുപത്രിയിൽ മകൾക്ക് സീറ്റ് വാങ്ങിനൽകാമെന്ന് പറഞ്ഞ് കോട്ടയം പുതുപ്പള്ളി സ്വദേശിയിൽനിന്ന് 25 ലക്ഷം തട്ടിയെന്നാണ് കേസ്. പഞ്ചായത്ത് പ്രസിഡന്റിനെ കോട്ടയം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
പത്തനംതിട്ടയിലെ കോൺഗ്രസ് നേതാവാണ് പുന്നൂസ്. ബിലീവേഴ്സ് സഭ അധ്യക്ഷൻ അത്തനേഷ്യസ് യോഹാൻ മെത്രാപൊലീത്ത കെ.പി യോഹന്നാനിന്റെ സഹോദരനാണ് കെ.പി പുന്നൂസ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam