തൃശൂർ: ദേശസാൽകൃത ബാങ്കിന്റെ ക്രൈഡിറ്റ് കാർഡ് ആക്ടിവേറ്റ് ചെയ്യാനെന്ന വ്യാജേന മൂന്നര ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസിൽ ഝാർഖണ്ഡ് സ്വദേശി അറസ്റ്റിൽ. മാഡഗോമുണ്ട മുർളി പഹാരി വില്ലേജ് സ്വദേശി അജിമുദ്ദീൻ അൻസാരി(26)യാണു പിടിയിലായത്.
കുന്നംകുളം സ്വദേശിനിയായ സ്ത്രീയുടെ അക്കൗണ്ടിൽനിന്നാണ് ഏഴുതവണയായി 3,69,300 രൂപ തട്ടിയെടുത്തത്. സ്ത്രീയുടെ പരാതിയിൽ സൈബർ ക്രൈം നടത്തിയ അന്വേഷണത്തിൽ പണം തട്ടിയെടുത്തത് ഝാർഖണ്ഡിൽനിന്നാണെന്നു കണ്ടെത്തി.
Read more: കണ്ണൂരില്‍ നിര്‍മ്മാണത്തിലുള്ള സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം
2023 ഫെബ്രുവരിയിൽ കുന്നംകുളം സ്വദേശിനിയായ പരാതിക്കാരിക്കു ബാങ്കിൽനിന്നെന്ന വ്യാജേന ക്രെഡിറ്റ് കാർഡ് ആക്ടിവേറ്റ് ചെയ്യാൻ ഫോണ്‍കോൾ ലഭിച്ചു. പരാതിക്കാരി പുതിയ ക്രെഡിറ്റ് കാർഡിന് അപേക്ഷിച്ച് അത് ലഭിച്ചിരുന്നതിനാൽ സംശയം തോന്നിയില്ല. ബാങ്കിന്റേതാണെന്നു വിശ്വസിപ്പിച്ച് പരാതിക്കാരിയുടെ ഫോണിൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് ബാങ്ക് വിവരങ്ങൾ ചോർത്തി.
ഏഴു തവണകളായി 3,21,300 രൂപയും ക്രെഡിറ്റ് കാർഡിൽനിന്ന് 48,000 രൂപയുമടക്കം ആകെ 3,69,300 രൂപ തട്ടിയെടുത്തു. ഇതേത്തുടർന്നാണു പരാതി നൽകിയത്. ബാങ്ക് അക്കൗണ്ട് കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണു പ്രതിയെ കണ്ടെത്തിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam