പാരിസ്: അര്‍ജന്റീനന്‍ ഫുട്ബോള്‍ ഇതിഹാസം ലിയോണല്‍ മെസി ഈ സീസണ് അവസാനിക്കുന്നതോടെ ടീം വിടുമെന്ന് പി.എസ്.ജി. പരിശീലകന് ക്രിസ്റ്റൊഫി ഗാല്‍ട്ടിയര്‍. ക്രിസ്റ്റഫീ ഗാള്‍ട്ടിയര്‍ ഇക്കാര്യം സ്ഥിരീകരിച്ചതായി പ്രമുഖ ഫുട്ബോള്‍ ലേഖകനായ ഫാബ്രിസിയോ റൊമാനോ ട്വീറ്റ് ചെയ്തു.
ഫ്രഞ്ച് ലീഗ് വണ്ണിലെ ക്ലെര്‍മോണ്ട് ഫൂട്ടിനെതിരായ പോരാട്ടം പി.എസ്.ജി. ജഴ്സിയില്‍ മെസിയുടെ അവസാന മത്സരമായിരിക്കുമെന്ന് പരിശീലകന് അറിയിച്ചു. ‘ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച താരത്തെ പരിശീലിപ്പിക്കാന്‍ കഴിഞ്ഞതിന്റെ അഭിമാനം എനിക്കുണ്ട്. പിഎസ്ജിയുടെ ഹോം മൈതാനത്ത് മെസിയുടെ അവസാന മത്സരമാകും ക്ലെര്‍മന്‍ ഫുട്ടിനെതിരെ’ എന്നും പരിശീലകന് പറഞ്ഞു. ജൂണ്‍ നാല് ഞായറാഴ്ച ഇന്ത്യന്‍ സമയം പുലര്‍ച്ചെ 12.30നാണ് ഈ മത്സരം.
മെസ്സി പി.എസ്.ജി. വിടുന്നതോടെ താരത്തിനായി മറ്റ് ക്ലബ്ബുകള്‍ വലവിരിച്ചുകഴിഞ്ഞു. താരത്തിന്റെ മുന്‍ ക്ലബ്ബായ ബാഴ്സലോണയും സൗദി ക്ലബ്ബ് അല്‍ ഹിലാലും മെസ്സിയെ സ്വന്തമാക്കാന്‍ ശ്രമങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. മെസ്സി സൗദിയിലേക്ക് പോകാനുള്ള സാധ്യതകള്‍ സജീവമാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. അല്‍ ഹിലാലില്‍ കളിക്കാന്‍ മെസ്സി സമ്മതം മൂളിയെന്ന് പല വിദേശ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ലിയോണല്‍ മെസിയെ തിരികെയെത്തിക്കാന്‍ ബാഴ്സലോണ നല്കിയ പദ്ധതി തിങ്കളാഴ്ച്ചയോടെ ലാ ലിഗ അംഗീകരിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഫ്രഞ്ച് ലീഗ് വിടുമെന്ന് ഉറപ്പായതോടെ മെസിയുടെ ട്രാന്‍സ്ഫറിന്റെ കാര്യത്തില്‍ ഉടന്‍ തീരുമാനം വരുമെന്ന് ഉറപ്പായി. മെസിയെ തിരികെ എത്തിക്കുമ്പോഴുള്ള സാമ്പത്തിക പ്രശ്നം മറികടക്കാന്‍ താരങ്ങളെ വില്ക്കാന് ബാഴ്സ നിര്‍ബന്ധിതരായേക്കും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam