ലഖ്നൗ: ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തില്‍ അന്തിമ തീരുമാനം നാളെ ഹരിയാനയിൽ പ്രഖ്യാപിക്കുമെന്ന് കർഷക നേതാവ് രാകേഷ് ടിക്കായത്. കർഷകരും ഹരിയാനയിലെ ഖാപ്പുകളും ഗുസ്തി താരങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ രാഷ്ട്രപതിയെ കാണുമെന്നും സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾക്കൊപ്പമാണ് തങ്ങളെന്നും മുസാഫർനഗറിലെ മെഗാ മീറ്റിങ്ങിൽ ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു.
നേരത്തെ ഗുസ്തി താരങ്ങൾ പ്രതിഷേധത്തിന്റെ ഭാഗമായി തങ്ങൾക്ക് ലഭിച്ച മെഡലുകൾ ഗംഗയിൽ ഒഴുക്കാനായി ഹരിദ്വാറിൽ എത്തിയിരുന്നു. എന്നാൽ, കർഷക നേതാക്കൾ ഇടപെട്ട് ഗുസ്തി താരങ്ങളെ ഇതിൽ നിന്ന് പിന്തിരിപ്പിക്കുകയായിരുന്നു. പ്രശ്നം പരിഹരിക്കാൻ സർക്കാരിന് അഞ്ചുദിവസത്തെ സമയം നൽകിക്കൊണ്ടാണ് മെഡൽ ഗംഗയിലെറിയാനുള്ള തീരുമാനത്തിൽനിന്ന് താരങ്ങൾ പിൻവാങ്ങിയത്. ഇതിന് പിന്നാലെയായിരുന്നു ഖാപ് പഞ്ചായത്ത് ചേർന്നത്.
Read more : കെഎസ്ആര്‍ടിസി ബസിൽ യുവതിക്കുനേരെ ലൈംഗികാതിക്രമം; മലപ്പുറം സ്വദേശി അറസ്റ്റിൽ
‘ഗംഗയിൽ മെഡലുകൾ ഒഴുക്കിക്കളയേണ്ടതില്ല, മെഡലുകൾ ലേലത്തിൽ വെക്കൂ എന്ന് അവരോട് പറഞ്ഞു. ലേലം നിർത്താൻ വേണ്ടി ലോകം മുഴുവനും മുമ്പോട്ട് വരട്ടെ. ആവശ്യമെങ്കിൽ രാഷ്ട്രപതിയെ ചെന്ന് കാണും. ഞങ്ങൾ എല്ലവരും നിങ്ങളുടെ കൂടെയുണ്ട്, ആശങ്കപ്പെടേണ്ടതില്ല’, ടിക്കായത്ത് പറഞ്ഞു. ഇത്തരത്തിൽ കുടുംബം വിപുലപ്പെട്ടുവരുന്നത് നല്ലതാണെന്നും ഗുസ്തി താരങ്ങൾക്ക് നീതി ലഭിക്കുംവരെ പോരാടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമരത്തെ അടിച്ചമർത്തുന്ന പൊലീസ് നിലപാടിനു പിന്നാലെ മെഡലുകൾ ഗംഗയിൽ ഒഴുക്കാനായി ഗുസ്തി താരങ്ങൾ പോയിരുന്നു. രാകേഷ് ടിക്കായത്തിന്റെ ഇടപെടലിനു പിന്നാലെയാണ് ഗുസ്തി താരങ്ങൾ തീരുമാനം മാറ്റിയത്.
ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്തുണയുമായാണ് ഭാരതീയ കിസാൻ യൂണിയൻ ദേശീയ അധ്യക്ഷൻ നരേഷ് ടിക്കായത്തിന്റെ നേതൃത്വത്തിൽ മുസഫർനഗറില്‍ ഖാപ് പഞ്ചായത്ത് വിളിച്ചുചേർത്തിരിക്കുന്നത്. ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള ഖാപ് നേതാക്കളും പങ്കെടുക്കുന്നുണ്ട്.
ഗുസ്തി താരങ്ങളുടെ സമരം ഹരിയാണയിലും പടിഞ്ഞാറന്‍ യു.പി.യിലും രാഷ്ട്രീയ വിഷയമായി മാറിയിരിക്കുകയാണ്. വിഷയം ബി.ജെ.പി.ക്കുള്ളിലും ഭിന്നാഭിപ്രായങ്ങൾക്ക് വഴിതുറന്നിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam