ചെന്നൈ സൂപ്പർ കിംഗ്സ് ക്യാപ്റ്റൻ എംഎസ് ധോണി കാൽമുട്ടിലെ പരുക്കിന് ചികിത്സ തേടുകയാണെന്ന് ടീം സിഇഒ കാശി വിശ്വനാഥ്. പരുക്കേറ്റ കാൽമുട്ടുമായാണ് ധോണി കഴിഞ്ഞ സീസൺ കളിച്ചത്. ധോണി ചികിത്സ തേടുമെന്നും ആവശ്യമെങ്കിൽ സർജറി ചെയ്യുമെന്നും കാശി വിശ്വനാഥ് പറഞ്ഞു.
“ധോണി അടുത്ത സീസൺ കളിക്കുമോ എന്നതിനെപ്പറ്റി ഞങ്ങൾ ഇതുവരെ ചിന്തിച്ചിട്ടില്ല. പൂർണമായും ധോണിയാണ് അക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്. ഇടതു കാൽമുട്ടിലെ പരുക്കുമായി ബന്ധപ്പെട്ട് ധോണി വൈദ്യസഹായം തേടുന്നുണ്ടെന്നത് സത്യമാണ്. സർജറി വേണമെങ്കിൽ, അദ്ദേഹത്തിന് ആവശ്യമെങ്കിൽ അത് ചെയ്യും.”- വിശ്വനാഥൻ പറഞ്ഞു.
Read more: വിജയാഘോഷങ്ങളിൽ പങ്കെടുക്കുന്ന ക്യാപ്റ്റനെ കണ്ട ആരാധകർ; എടുത്തുയര്‍ത്തി ആഘോഷം
ഇടത് കാല്‍മുട്ടിലെ പരിക്കുമായാണ് ഐപിഎല്‍ 2023 സീസണ് നാല്‍പ്പത്തിയൊന്നുകാരനായ എം എസ് ധോണി കളിച്ചത്. എല്ലാ മത്സരങ്ങളിലും വിക്കറ്റ് കീപ്പറുടെ ഗ്ലൗ അണിഞ്ഞ താരം കാര്യമായി റണ്‍സ് കണ്ടെത്തിയില്ലെങ്കിലും ബാറ്റിംഗിന് ഇറങ്ങി. കിരീടവുമായി സിഎസ്കെ പതിനാറാം സീസണ് അവസാനിപ്പിച്ചതിന് പിന്നാലെ ആരാധകരെ തേടിയെത്തിയ വാര്‍ത്ത ധോണി കാല്‍മുട്ടില്‍ ശസ്ത്രക്രിയക്ക് വിധേയനാവാന്‍ പോകുന്നു എന്നതാണ്. ഈ റിപ്പോര്‍ട്ടുകളോട് സിഎസ്കെ സിഇഒ പ്രതികരിച്ചു.
കാല്‍മുട്ടിലെ ചികില്‍സയ്ക്കായി എം എസ് ധോണി മുംബൈയിലെത്തും എന്ന റിപ്പോര്‍ട്ടുകള്‍ ഇന്ന് പുറത്തുവന്നിരുന്നു. പതിനാറാം സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ പരാജയപ്പെടുത്തി സിഎസ്കെയ്ക്ക് അഞ്ചാം കിരീടം സമ്മാനിച്ച ഇതിഹാസ നായകന് വരും സീസണിലും ടീമില്‍ തുടരും എന്നാണ് ആരാധകരുടെ ആഗ്രഹം. ഗുജറാത്തിനെ അഞ്ച് വിക്കറ്റിന് തകർത്താണ് ചെന്നൈ സൂപ്പർ കിങ്സ് 2023ലെ ഐപിഎൽ കിരീടം സ്വന്തമാക്കിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam