ജയ്പുർ: എഐസിസി പ്രതിനിധികളുടെ സാന്നിധ്യത്തിൽ നടത്തിയ പ്രശ്നപരിഹാര ചർച്ചകൾ പൂർത്തിയായി മണിക്കൂറുകൾക്കുള്ളിൽ അശോക് ഗെഹ്ലോട്ടിനെതിരെ വീണ്ടും പ്രസ്താവന നടത്തി കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ്. അഴിമതിയിലും യുവാക്കളുടെ ഭാവിയെ സംബന്ധിക്കുന്ന കാര്യങ്ങളിലും യാതൊരു ഒത്തുതീര്‍പ്പിനുമില്ലെന്ന് വ്യക്തമാക്കി സച്ചിന് പൈലറ്റ് രംഗത്തെത്തി. ഈ രണ്ടു കാര്യങ്ങളിലും സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കണെന്നും പൈലറ്റ് ആവശ്യപ്പെട്ടു.
അഴിമതിക്കെതിരെ ഗെഹ്ലോട്ട് സർക്കാർ നടപടികൾ സ്വീകരിക്കണമെന്നും ഇതിനായി താൻ അനുവദിച്ച അന്തിമ തീയതി ഇന്നാണെന്നും പൈലറ്റ് പ്രസ്താവനയിലൂടെ ഓർമിപ്പിച്ചു.
Read more: കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ ആത്മഹത്യ ചെയ്യും: വാദിച്ച് ബ്രിജ് ഭൂഷൺ
അഴിമതിക്കെതിരെ കോൺഗ്രസ് സർക്കാർ നടപടി എടുത്തില്ലെങ്കിൽ മറ്റ് നടപടികളുമായി താൻ മുന്നോട്ട് പോകും. ദേശീയ നേതൃത്വവുമായി നടത്തിയ ചർച്ചയിൽ നിലപാട് വ്യക്തമാക്കിയിരുന്നു. അഴിമതി വച്ചുപൊറുപ്പിക്കില്ലെന്ന് കോൺഗ്രസും രാഹുൽ ഗാന്ധിയും നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്. വസുന്ധര രാജെയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ നടത്തിയ അഴിമതികൾക്കെതിരെ ഗെഹ്ലോട്ട് നടപടി എടുക്കണമെന്നും പൈലറ്റ് കൂട്ടിച്ചേർത്തു.
തിങ്കളാഴ്ച വൈകീട്ട് എ.ഐ.സി.സി. പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗയുടെ വസതിയില്‍ നാലുമണിക്കൂര്‍ നീണ്ടുനിന്ന ചര്‍ച്ചകള്‍ക്ക് ശേഷം അശോക് ഗഹലോത്തും സച്ചിന് പൈലറ്റും ഒരുമിച്ച് വരാനിരിക്കുന്ന രാജസ്ഥാന് നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, മുന്‍ ബി.ജെ.പി. സര്‍ക്കാരിന്റെ കാലത്തെ അഴിമതികളില്‍ അന്വേഷണം ആവശ്യപ്പെട്ട് അശോക് ഗഹലോത്തിനെ നേരിട്ട് ലക്ഷ്യമിട്ട് സച്ചന് പൈലറ്റ് രംഗത്തെത്തിയത് രാജസ്ഥാനിലെ കോണ്‍ഗ്രസില്‍ അസാധാരണ സാഹചര്യം സൃഷ്ടിച്ചിരുന്നു. ഈ ആവശ്യം ഉന്നയിച്ച് ഏകദിന ഉപവാസം നടത്തിയ സച്ചിന് പൈലറ്റ് ജന്‍ സംഘര്‍ഷ യാത്രയും നടത്തിയിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam