മലപ്പുറം: മുടി നീട്ടി വളർത്തിയതിന് ആൺകുട്ടിക്ക് സ്കൂൾ പ്രവേശനം നിഷേധിച്ചതായി പരാതി. മലപ്പുറം തിരൂർ എംഇടി സിബിഎസ്ഇ സ്കൂളിന് എതിരെ ആണ് ആക്ഷേപം ഉയർന്നിരിക്കുന്നത്. അഞ്ചു വയസുകാരന് സ്കൂൾ പ്രവേശനം നിഷേധിച്ചെന്ന് കുടുംബം പരാതിപ്പെട്ടു. കുട്ടിയുടെ മാതാവ് ചൈൽഡ് ലൈനിനു പരാതി നൽകി. ചൈൽഡ് ലൈൻ സ്കൂൾ അധികൃതരിൽ നിന്ന് വിശദീകരണം തേടി. കുട്ടി മറ്റൊരു സർക്കാർ സ്കൂളിൽ പ്രവേശനം നേടി. മറ്റൊരു കുട്ടിക്കും ഇത്തരമൊരു ദുരനുഭവം വരരുതെന്ന് മാതാവ് പറഞ്ഞു. കുട്ടിയുടെ ഇഷ്ടപ്രകാരം ഡൊണേറ്റ് ചെയ്യാനാണ് മുടി നീട്ടി വളർത്തിയത്.
Read More:തെരുവുനായ ആക്രമണം; 4 വയസുകാരന്റെ കാൽ കടിച്ചു കീറി
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam