ആലപ്പുഴ: നിയമാനുസൃത രേഖകളില്ലാത്ത രണ്ട് ഹൗസ് ബോട്ടുകൾ പിടിച്ചെടുത്തു. പുന്നമടയിൽ തുറമുഖ വകുപ്പും പൊലീസും സംയുക്തമായ പരിശോധനയിലാണ് ബോട്ടുകൾ പിടികൂടിയിരിക്കുന്നത്. പിടിച്ചെടുത്ത ബോട്ടുകൾ തുറമുഖ വകുപ്പിന്റെ യാർഡിലേക്ക് മാറ്റുമെന്നാണ് റിപ്പോർട്ട്.
14 ഹൗസ് ബോട്ടുകളിലാണ് അധികൃതർ പരിശോധന നടത്തിയത്. ആറു ബോട്ടുകൾക്ക് പിഴയടക്കാൻ നോട്ടീസ് നൽകി. 45,000 രൂപ പിഴ ചുമത്തുകയും ചെയ്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam