കോഴിക്കോട്: സിദ്ദിഖ് കൊലക്കേസില്‍ പ്രതികളുമായി ഇന്ന് തെളിവെടുപ്പ്. കൊലപാതകം നടന്ന കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഡി കാസ ഇന്‍ ഹോട്ടലിലെത്തിച്ചാണ് തെളിവെടുപ്പ്.
സിദ്ദിഖ് കൊലക്കേസിലെ പ്രധാനപ്രതികളായ ഷിബിലി, ഫര്‍ഹാന എന്നിവരുമായി രാവിലെ പത്തുമണിയോടെയാണ് തിരൂരില്‍ നിന്നുള്ള പോലീസ് സംഘം എരഞ്ഞിപ്പാലത്തെ ഹോട്ടലിലെത്തിയിരിക്കുന്നത്. ഷിബിലിയെ മാത്രം ആദ്യം വാഹനത്തില്‍ നിന്ന് പുറത്തിറക്കി. തുടര്‍ന്ന് ഷിബിലിയുമായി കൊലപാതകം നടന്ന ‘ജി-04’ മുറിയിലേക്ക് അന്വേഷണസംഘം പോവുകയുണ്ടായി. ഈ സമയം ഫര്‍ഹാന മറ്റൊരു പോലീസ് വാഹനത്തിലായിരുന്നു. ഷിബിലിയുമായുള്ള തെളിവെടുപ്പ് പൂര്‍ത്തിയാക്കിയശേഷം ഫര്‍ഹാനയെയും ഹോട്ടല്‍മുറിയിലെത്തിച്ച് തെളിവെടുപ്പ് നടത്തും. ഇരുവരുടെയും മൊഴികളില്‍ വൈരുദ്ധ്യമുണ്ടോ എന്ന് കണ്ടെത്താനാണ് രണ്ടുപേരെയും പ്രത്യേകമായി മുറികളിലെത്തിച്ച് പരിശോധന.
Read More:തദ്ദേശ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പിന്റെ ഫലം പുറത്ത്; കണ്ണൂരിലും പത്തനംതിട്ടയിലും യുഡിഎഫിന് വിജയം
പ്രതികള്‍ ഇലക്ട്രിക് കട്ടറും ട്രോളി ബാഗുകളും വാങ്ങിയ കടകളിലും ബുധനാഴ്ച തെളിവെടുപ്പുണ്ടാകും. സിദ്ദിഖിനെ കൊലപ്പെടുത്തിയശേഷം മൃതദേഹം മുറിക്കാനായി കോഴിക്കോട് നഗരത്തിലെ കടയില്‍നിന്നാണ് പ്രതികള്‍ ഇലക്ട്രിക് കട്ടര്‍ വാങ്ങിയത്. മൃതദേഹം കൊണ്ടുപോകാനായി ട്രോളി ബാഗുകളും വാങ്ങിയിരുന്നു. ഇവിടങ്ങളിലും ബുധനാഴ്ച തെളിവെടുപ്പ് നടത്തുമെന്നാണ് പോലീസ് വ്യക്തമാകുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam