തിരുവനന്തപുരം; സംസ്ഥാനത്ത് നടന്ന 19 തദ്ദേശ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പിന്റെ ഫലം പുറത്ത്. കോട്ടയം പൂഞ്ഞാർ ഗ്രാമപഞ്ചായത്തിലെ പെരുന്നിലം വാർഡിൽ ജനപക്ഷത്തിന് തോൽവി. സിപിഎമ്മിലെ ബിന്ദു അശോകൻ 12 വോട്ടിന് വിജയിച്ചു. മണിമല ഗ്രാമപഞ്ചായത്തിലെ മുക്കട വാർഡ് എൽഡിഎഫ് നിലനിർത്തി. തിരുവനന്തപുരം പഴയ കുന്നുമ്മേൽ കാനാറ വാർഡ് യുഡിഎഫ് നിലനിർത്തി.
പാലക്കാട് ലക്കിടി പേരൂർ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്വതന്ത്രൻ സീറ്റ് നിലനിർത്തിയിരിക്കുകയാണ്. സ്വതന്ത്രനായി മത്സരിച്ച ടി.മണികണ്ഠൻ വിജയിച്ചു. ചേർത്തല നഗരസഭ വാർഡ് 11ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ഇടതു സ്വതന്ത്രൻ എ.അജി 310 വോട്ടിന് വിജയിച്ചു. അജിയ്ക്ക് 588, ബിജെപി സ്ഥാനാർഥി പ്രേം കൂമാർ കാർത്തികേയൻ 278, യുഡിഎഫ് സ്ഥാനാർഥി കെ.ആർ. രൂപേഷിന് 173 എന്നിങ്ങനെയാണ് വോട്ടുകൾ ലഭിച്ചത്. എ.അജി 310 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.
Read More:കഞ്ചാവുമായി അന്തര് സംസ്ഥാന തൊഴിലാളി പിടിയിൽ
കണ്ണൂർ പിലാത്തറ-ചെറുതാഴം പഞ്ചായത്ത് കക്കോണി വാർഡിൽ യുഡിഎഫിനു അട്ടിമറി വിജയം. സിപിഎമ്മിന്റെ സിറ്റിങ്ങ് സീറ്റിലാണ് യുഡിഎഫിലെ കോൺഗ്രസ് സ്ഥാനാർഥി വിജയിച്ചിരിക്കുന്നത്.
പത്തനംതിട്ട മൈലപ്ര 5–ാം വാർഡിൽ നടന്ന ഉപതിരഞ്ഞടുപ്പിൽ എൽഡിഎഫിന്റെ സീറ്റിങ് സീറ്റ് യുഡിഎഫ് പിടിച്ചെടുത്തു. കോൺഗ്രസിന്റെ ജെസ്സി വർഗീസ് 76 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. പഞ്ചായത്ത് പ്രസിഡന്റായിരുന്ന സിപിഎമ്മിലെ ചന്ദ്രികാ സുനിലിന്റെ മരണത്തെ തുടർന്നായിരുന്നു വോട്ടെടുപ്പ്. ജയത്തോടെ പഞ്ചായത്തിലെ കക്ഷിനില യുഡിഎഫ്– 6, എൽഡിഎഫ്– 5, ബിജെപി–1, സ്വതന്ത്രൻ–1 എന്ന നിലയിലായി. യുഡിഎഫ് വിമതനായി മത്സരിച്ചു ജയിച്ച ആളാണു സ്വതന്ത്രൻ.
Read More:മൂന്ന് സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്
സംസ്ഥാനത്ത് നടന്ന 19 തദ്ദേശ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പിൽ 76.51 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയതെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ. ഷാജഹാൻ അറിയിച്ചു. 11,457 പുരുഷന്മാരും 13,047 സ്ത്രീകളും ഉൾപ്പെടെ ആകെ 24,504 വോട്ടർമാരാണ് വോട്ട് ചെയ്തത്. ഒൻപത് ജില്ലകളിലായി രണ്ട് കോർപ്പറേഷൻ, രണ്ട് മുനിസിപ്പാലിറ്റി, 15 ഗ്രാമപഞ്ചായത്ത് വാർഡുകളിലേയ്ക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ആകെ 60 സ്ഥാനാർത്ഥികളാണ് ജനവിധി തേടിയത്. സമാധാനപരമായിരുന്നു വേട്ടെടുപ്പ് നടന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam