മാനന്തവാടി: ലക്ഷങ്ങളുടെ വായ്പ തട്ടിപ്പ്. 73,60,000 രൂപ തട്ടിപ്പ് നടത്തിയതിനു ദമ്പതികൾ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കേസ് എടുത്തു. സുൽത്താൻ ബത്തേരി സ്വദേശിനി റിജിന (42), മീനങ്ങാടി സ്വദേശി മനു (45), ഭാര്യ ബിന്ദു (40) എന്നിവർക്കെതിരെയാണ് തൊണ്ടർനാട് പൊലീസ് കേസെടുത്തത്.
Read More: മൂന്ന് സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്
കോറോം കാഞ്ഞിരങ്ങാട് പുതുശ്ശേരി കണ്ണന്താനത്ത് ബിജി ജോസിന്റെ നടപടി. ഇവരിൽ നിന്ന് 2022 ജൂലായ് 14ന് മൂന്ന് ലക്ഷം രൂപ വായ്പ നൽകാമെന്ന് വിശ്വസിപ്പിച്ച് 32,000 രൂപ കൈക്കലാക്കിയെന്നാണ് പരാതി. കൂടാതെ, ബിജിയുടെ സഹായത്തോടെ 230 ഓളം പേരിൽ നിന്ന് പണം വാങ്ങിയിരുന്നു. ഇതിൽ 11 പേർക്ക് ഒമ്പത് ലക്ഷം രൂപ വായ്പ നൽകി. ബാക്കി 54,60000 രൂപ തട്ടിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്.
പൊലീസ് പ്രതികളുടെ വീടുകളിൽ പരിശോധന നടത്തി. കാര്യമായ തെളിവുകൾ കണ്ടെത്താനായില്ലെന്നാണ് സൂചന. പരാതിക്കാരിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തിയതായി സൂചനയുണ്ട്. യുവതിയുടെ പരാതിയിൽ ദുരൂഹത ഉള്ളതായാണ് പൊലീസ് നിഗമനം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു, നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam