ഭോപാൽ: മധ്യപ്രദേശിൽ സർക്കാറിന്റെ നേതൃത്വത്തിൽ നടത്തിയ സമൂഹ വിവാഹത്തിൽ വധുക്കൾക്ക് നൽകിയ മേക്കപ്പ് കിറ്റിൽ കോണ്ടവും ഗർഭനിരോധന ഗുളികകളും.ഝബുവ ജില്ലയിൽ മുഖ്യമന്ത്രി കന്യ വിവാഹ്/നിക്കാഹ് യോജന പ്രകാരമാണ് വിവാഹം നടത്തിയത്. താണ്ട്ലയിൽ നിന്നുള്ള സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്ത്രീകൾക്കുള്ള പദ്ധതിയായിരുന്നു ഇത്. 296 പേർ ഈ പദ്ധതി വഴി വിവാഹിതരായി. വിവാഹിതരായ വധുക്കൾക്ക് സർക്കാർ സമ്മാനമായി നൽകിയ മേക്കപ്പ് ബോക്സിലാണ് കോണ്ടവും ഗർഭ നിരോധന ഗുളികളും ഉള്ളത്.
Read More: മുംബൈ ആക്രമണം; ലശ്കറെ തീവ്രവാദി ഹൃദായഘാതം മൂലം പാക് ജയിലിൽ മരിച്ചു
അതേസമയം ജില്ലയിലെ മുതിർന്ന ഉദ്യോഗസ്ഥൻ ഭുർസിങ് റാവത്ത് വിഷയത്തിൽ ആരോഗ്യവകുപ്പിനെ പഴിച്ചു. കന്യാ വിവാഹ് പദ്ധതി പ്രകാരം ഇത്തരത്തിലൊരു സമ്മാനം കൈമാറിയിട്ടില്ല. ആരോഗ്യ വകുപ്പിന്റെ കുടുംബാസൂത്രണ പദ്ധതി പ്രകാരമാകും ഈ സമ്മാനം കൈമാറിയത്. എന്താണ് വിതരണം ചെയ്ത പാക്കിലെന്ന് തനിക്കറിയില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read More: ‘താൻ കൊന്നിട്ടില്ല, എല്ലാം ആസൂത്രണം ചെയ്തത് ഷിബിലി; സിദ്ദിഖ് കൊലക്കേസിൽ ഫർഹാന
കന്യാ വിവാഹ് പദ്ധതി പ്രകാരം 55,000 രൂപ വധുവിന്റെ കുടുംബത്തിനു നൽകും. അതിൽ ആറായിരം രൂപ ഭക്ഷണം, താമസം എന്നിവക്കായാണ് നൽകുന്നത്. വിതരണം ചെയ്ത മറ്റ് പാക്കറ്റുകളെ കുറിച്ച് അറിയില്ല. -ഭുർസിങ് റാവത്ത് വ്യക്തമാക്കി.
2006 ഏപ്രിലിലാണ് കന്യാ വിവാഹ് പദ്ധതി ആരംഭിച്ചത്. കഴിഞ്ഞ വർഷം വിവാഹ പദ്ധതിയിലെ വധുക്കൾക്ക് ഗർഭ പരിശോധന നടത്തിയത് വിവാദമായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു