മൈസൂരു: ഹെബ്ബലു വ്യവസായ മേഖലയിലെ സെൻ എൻജിനീയറിങ് വർക്സ് ഫാക്ടറി ഉടമ ചെറിയാന്റെ മകനെ കെട്ടിട നിർമാണ സ്ഥലത്തെ കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ക്രിസ്റ്റഫർ ചെറിയാൻ (35) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം വൈകീട്ട് നടക്കാൻ ഇറങ്ങിയ ക്രിസ്റ്റഫർ വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല. മൂന്ന് മാസം മുമ്പ് വീഴ്ചയിൽ കാലിന് പരിക്കേറ്റ ഇയാൾ വീട്ടിൽ തന്നെ കഴിയുകയായിരുന്നു. അതിനിടെയാണ് നടക്കാൻ ഇറങ്ങുന്നത്. ഒരു ഡോക്ടറുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്.
രക്ഷിതാക്കളുടെ പരാതിയിൽ വിജയനഗര പൊലീസ് കേസെസെടുത്തു. ഭാര്യ: മറിയ. ഒരു കുട്ടിയുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു