കോഴിക്കോട്: വന്ദേ ഭാരത് ട്രയിൻ ഇടിച്ച് ഒരാൾ മരിച്ചു. വെസ്റ്റ് ഹിൽ – എലത്തൂർ മേഖലയ്ക്കിടയിൽ ഇന്ന് വൈകിട്ട് നാലിനാണ് അപകടം സംഭവിച്ചത്. ജീവനൊടുക്കുക എന്ന ഉദ്ദേശ്യത്തോടെ ട്രെയിനിന് മുമ്പിലേക്ക് ചാടിയതാണെന്ന് സംശയിക്കുന്നതായും ട്രെയിനിന്റെ മുൻവശത്തെ ചില്ലിന് നിസാര കേടുപാട് സംഭവിച്ചെന്നും അധികൃതർ അറിയിച്ചു.
മരിച്ചയാളെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല. അപകടത്തെ തുടർന്ന് വന്ദേഭാരതിന്റെ മുൻ ഭാഗത്ത് കേടുപാട് സംഭവിച്ചിട്ടുണ്ട്. കാസർകോടുനിന്നു തിരുവനന്തപുരത്തേക്കു പോകുകയായിരുന്നു ട്രെയിൻ. മുൻഭാഗത്തു തകരാർ സംഭവിച്ച ഭാഗം തിരുവനന്തപുരത്ത് എത്തിയ ശേഷം കൊച്ചുവേളി യാർഡിൽ എത്തിച്ച് അറ്റകുറ്റപ്പണി ചെയ്തു. ചൊവ്വാഴ്ചത്ത സർവീസിനെ ബാധിക്കില്ലെന്നു റെയിൽവേ അധികൃതർ അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു