മലപ്പുറം: തൃശൂർ കോ–ഓപ്പറേറ്റീവ് വിജിലൻസ് ഡിവൈഎസ്പി കെ.എ.സുരേഷ് ബാബുവിന്റെ ഭാര്യ നസ്രത്തിനെ സാമ്പത്തിക തട്ടിപ്പ് കേസിൽ മലപ്പുറം പൊലീസ് പിടികൂടി.
തൃശ്ശൂർ: തൃശ്ശൂരില്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ ഡിവൈഎസ്പിയുടെ ഭാര്യ അറസ്റ്റില്‍. തൃശ്ശൂർ കോ ഓപ്പറേറ്റീവ് വിജിലൻസ് ഡിവൈഎസ്പി കെ എ സുരേഷ് ബാബുവിന്റെ ഭാര്യ നുസ്രത്താണ് പിടിയിലായത്.
അഭിഭാഷക ചമഞ്ഞും റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്തുമുൾപ്പെടെ തട്ടിപ്പ് നടത്തിയതായി ഇവർക്കെതിരെ 9 കേസുകളുണ്ട്. ഒരു വർഷത്തോളമായി ഇവർക്കെതിരെ പല പരാതികളുമുയർന്നിരുന്നു. സ്വാധീനമുപയോഗിച്ച് കേസ് ഒതുക്കാൻ ശ്രമിക്കുന്നുവെന്ന് തട്ടിപ്പിന് ഇരയായവർ നിരന്തരം ആരോപണം ഉന്നയിക്കുകയും ചെയ്തു. ഇതിനിടെയാണ്, തിങ്കൾ വൈകുന്നേരം മലപ്പുറം പൊലീസ് ഇവരെ പിടികൂടിയത്.
മലപ്പുറം സ്വദേശിനിയായ യുവതി നൽകിയ സാമ്പത്തിക തട്ടിപ്പ് പരാതിയിലാണ് നുസ്രത്ത് ഇപ്പോള്‍ പിടിയിലായത്. രണ്ടര ലക്ഷം രൂപയാണ് പരാതിക്കാരിക്ക് നഷ്ടമായത്. വിവിധ സ്റ്റേഷനുകളിലായി ഒമ്പത് കേസുകളാണ് നുസ്രത്തിനെതിരെ ഉള്ളത്. അരക്കോടിയോളം രൂപയുടെ സാമ്പത്തിക തട്ടിപ്പുകളാണ് ഇവര്‍ നടത്തിയതെന്ന് പൊലീസ് പറയുന്നു. ഡിവൈഎസ്പിയുടെ വീട്ടിൽ നിന്നാണ് ഇവടെ കസ്റ്റഡിയിലെടുത്തത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു