തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ അദ്ധ്യായന വർഷം ജൂൺ ഒന്നിന് ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പ്രവേശനോത്സവത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. ജൂൺ ഒന്നിന് രാവിലെ 10 മണിക്കാണ് പ്രവേശനോത്സവം.
പ്രവേശനോത്സവം ജൂൺ ഒന്നിന് മലയിൻകീഴ് ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഇതേസമയം തന്നെ സംസ്ഥാനത്തെ മുഴുവൻ സ്കൂളിലും പ്രവേശനോത്സവം നടക്കും.
സ്കൂൾ തുറക്കലിന് മുന്നോടിയായി വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾ നടക്കുകയാണ്. സ്കൂൾ പരിസരത്തെ കടകളിൽ ലഹരി വിരുദ്ധ പരിശോധന നടത്തുമെന്നും ലഹരി വസ്തുക്കൾ പിടിച്ചാൽ കട പൂട്ടിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.
അതേസമയം അദ്ധ്യാപക ക്ഷാമം സംസ്ഥാനത്ത് ഇക്കുറി ഉണ്ടാകില്ലെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. ഇതിനായുള്ള നടപടികൾ പൂർത്തികരിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു