ന്യൂയോര്‍ക്ക്: അമേരിക്കയിലെ ഫിലാഡല്‍ഫിയയില്‍ മലയാളി യുവാവ് വെടിയേറ്റ് മരിച്ചു. കൊല്ലം ആയൂര്‍ മലപ്പേരൂര്‍ സ്വദേശി ജൂഡ് ചാക്കോ (21) ആണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞ് മടങ്ങുമ്പോള്‍ അജ്ഞാതന്‍ വെടിവെക്കുകയായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പേ അമേരിക്കയിലേക്ക് കുടിയേറിയ കുടുംബമാണ് ജൂഡ് ചാക്കോയുടേത്.
ഇന്ത്യൻ സമയം ഇന്നലെ വൈകീട്ടാണ് സംഭവം. ജോലിസ്ഥലത്തുനിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ജൂഡ്. ഇതിനിടെ അജ്ഞാതൻ നിറയൊഴിക്കുകയായിരുന്നു. യുവാവിനെ പരിക്കുകളോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മോഷണ ശ്രമത്തിനിടെയായിരുന്നു വെടിയേറ്റത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
യു.എസിൽ ബി.ബി.എ വിദ്യാർത്ഥിയാണ് ജൂഡ്. ഇവിടെ ജോലിയും ചെയ്യുന്നുണ്ട്. ജൂഡ് ജനിച്ചതും വളർന്നതും അമേരിക്കയിലാണ്. സംസ്കാര ചടങ്ങുകൾ ഫിലാഡൽഫിയയിൽ നടക്കും.