പെരിന്തൽമണ്ണ: 10, 12 വയസ്സുള്ള വിദ്യാർഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ മദ്രസ അധ്യാപകനെതിരെ പോക്സോ കേസ്. കണ്ണവം സ്റ്റേഷൻ പരിധിയിലെ മദ്രസയിൽ പഠിപ്പിക്കുന്ന അധ്യാപകൻ പെരിന്തൽമണ്ണ സ്വദേശി അഷറഫ് കുളത്തൂരിനെതിരെ ആണ് രക്ഷിതാക്കളുടെ പരാതിയിൽ പൊലീസ് കേസെടുത്തത്.
മൂന്നു ദിവസം മുൻപാണ് ഇയാൾ മദ്രസയിൽ അധ്യാപകനായി ചുമതലയേറ്റത്. പരാതി വിവരം അറിഞ്ഞതോടെ മദ്രസ അധ്യാപകൻ ഒളിവിൽ പോയതായാണ് വിവരം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു