തിരുവനന്തപുരം: കെഎസ്യു സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിനിടെ കെപിസിസി ഓഫീസില്‍ കെഎസ്യു നേതാക്കളുടെ തമ്മില്‍ത്തല്ല്. വിവാഹം കഴിഞ്ഞ ഭാരവാഹികളുടെ രാജി വിഷയമാണ് കയ്യാങ്കളിയില്‍ കലാശിച്ചത്. എ,ഐ ഗ്രൂപ്പുകള്‍ സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന് എതിരെ തിരിഞ്ഞു. ബഹളം കാരണം നടപടികള്‍ പൂര്‍ത്തിയാകാതെ യോഗം പിരിഞ്ഞു.
വിവാഹം കഴിഞ്ഞവരും പ്രായ പരിധി കഴിഞ്ഞവരുമായ 10 പേരാണ് കെഎസ്യു സംസ്ഥാന കമ്മിറ്റിയിലുള്ളത്. ഇതില്‍ കുറച്ച് പേര് കഴിഞ്ഞ ദിവസം രാജി വച്ചിരുന്നു. മുഴുവന്‍ പേരെയും എന്തുകൊണ്ടാണ് സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് പുറത്താക്കാത്തത് എന്ന ചോദ്യമാണ് എ ഗ്രൂപ്പിന്റെ സംസ്ഥാന ഭാരവാഹികളില്‍ ചിലര്‍ എക്സിക്യൂട്ടിവ് യോഗത്തില്‍ ഉന്നയിച്ചത്.
എന്നാല്‍ അങ്ങനെ തീരുമാനം എടുക്കാന്‍ കഴിയില്ലെന്നും ഇക്കാര്യത്തില്‍ എന്എസ്യുഐ നേതൃത്വമാണ് തീരുമാനമെടുക്കേണ്ടതെന്നുമായിരുന്നു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവിയറിന്റെ മറുപടി.
ഇതിന് ശേഷം രണ്ട് ഭാരവാഹികളുടെ പേരെടുത്ത് പറഞ്ഞുകൊണ്ട് എ ഗ്രൂപ്പുകാരനായ ആലപ്പുഴയില്‍ നിന്നുള്ള നേതാവ് രംഗത്തെത്തി. ഇത് തൃശൂരില്‍ നിന്നുള്ള, കെ സി വേണുഗോപാല്‍ പക്ഷക്കാരനായ ഭാരവാഹിയെ പ്രകോപിപ്പിച്ചു. പിന്നാലെ ഉന്തും തള്ളും ആരംഭിച്ചു. തുടര്‍ന്ന് കയ്യാങ്കളിയായി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു