അഹമ്മദാബാദ്: ഐപിഎൽ 16-ാം സീസണിലെ ഗുജറാത്ത് ടൈറ്റൻസ് – ചെന്നൈ സൂപ്പർ കിംഗ്സ് മത്സരത്തോടെ ഐപിഎല്ലിനോട് വിടപറയാൻ അംബാട്ടി റായുഡു. ഇന്ന് നടക്കുന്ന ഫൈനൽ ഐപിഎല്ലിലെ തന്റെ അവസാന മത്സരമായിരിക്കുമെന്ന് സിഎസ്കെ താരമായ റായുഡു ട്വിറ്ററിലൂടെ അറിയിച്ചു.
2 great teams mi nd csk,204 matches,14 seasons,11 playoffs,8 finals,5 trophies.hopefully 6th tonight. It’s been quite a journey.I have decided that tonight’s final is going to be my last game in the Ipl.i truly hav enjoyed playing this great tournament.Thank u all. No u turn 😂🙏
— ATR (@RayuduAmbati) May 28, 2023
സിഎസ്കെ, മുംബൈ ഇന്ത്യൻസ് എന്നീ മഹത്തരമായ രണ്ട് ടീമുകൾക്കായി 14 സീസണുകളിൽ ഐപിഎല്ലിൽ കളിക്കാൻ സാധിച്ചതിൽ നന്ദിയുണ്ടെന്നും തനിക്ക് ലഭിച്ച അഞ്ച് ഐപിഎൽ കിരീടങ്ങളുടെ പട്ടിക ഇനിയും വലുതാക്കാൻ ഇന്നത്തെ അവസാന മത്സരം കൊണ്ട് ശ്രമിക്കുമെന്നും താരം ട്വിറ്ററിൽ കുറിച്ചു. ഈ തീരുമാനത്തിൽ നിന്ന് യു – ടേൺ എടുക്കില്ലെന്നും താരം തമാശരൂപേണ കൂട്ടിച്ചേർത്തു.
2019-ലെ ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് തന്നെ തഴഞ്ഞ് വിജയ് ശങ്കറിനെ സെലക്ടർമാർ തെരഞ്ഞെടുത്തതിൽ പ്രതിഷേധിച്ച് ക്രിക്കറ്റിൽ നിന്ന് താരം വിരമിച്ചിരുന്നു. എന്നാൽ തീരുമാനം പിൻവലിച്ച് പിന്നെയും ക്രിക്കറ്റിൽ സജീവമാകുകയായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു