കോഴിക്കോട്: കോടഞ്ചേരി പതങ്കയം വെള്ളച്ചാട്ടത്തില്‍ യുവാവ് മുങ്ങിമരിച്ചു. എരഞ്ഞിപ്പാലം സ്വദേശി അമല്‍ (18) ആണ് മരിച്ചത്. വൈകുന്നേരം മൂന്നോടെയായിരുന്നു അപകടം.
കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ കയത്തില്‍പ്പെടുകയായിരുന്നു. നാട്ടുകാരും പോലീസും ഫയര്‍ഫോഴ്സും നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
ദുരന്തനിവാരണവകുപ്പിന്റെ നിര്‍ദേശമനുസരിച്ച് നിരോധനമേര്‍പ്പെടുത്തിയ പതങ്കയത്ത് ഇറങ്ങിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കഴിഞ്ഞ ദിവസം കോടഞ്ചേരി പോലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനകം ഇവിടെ 20 പേരുടെ ജീവന് നഷ്ടമായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു