ബംഗളൂരു: ബന്ദിപ്പൂർ വനത്തിലെ കെക്കനഹള്ളിയിൽ കുട്ടിയാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി. തള്ളയാനയിൽനിന്ന് വേർപെട്ടുപോയ കുട്ടിയാനയാണെനന്നാണ് പ്രാഥമിക നിഗമനം. യഥാർഥ മരണകാരണം വ്യക്തമായിട്ടില്ല. അസി. വനം കൺസർവേറ്റർ നവീൻകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.