കൃത്യമായ അളവില്‍ ഇളംവെയില്‍ കൊള്ളുന്നതിന്റെ ശാരീരികനേട്ടങ്ങളെപ്പറ്റി നിങ്ങൾക്ക് അറിയാമോ?. ഇങ്ങനെ ചെയുന്നത് നമ്മുക്ക് ശരീരത്തിന് നല്ലതാണു. അതുകൊണ്ടാണ് ഇടയ്ക്കൊക്കെ സണ്ബാതിങ് ചെയ്യണമെന്ന് ഡോക്ടര്‍മാരൊക്കെ നിർദ്ദേശം നൽകുന്നത്.
സൂര്യപ്രകാശം ഏല്‍ക്കാനുള്ള ഏറ്റവും ഉചിതമായ സമയം രാവിലെയാണ്. രാവിലെ 10 മുതല്‍ 20 മിനിട്ട് വരെ സൂര്യപ്രകാശമേല്‍ക്കുന്നതാണ് അഭികാമ്യം. എന്നാല്‍, ഓരോരുത്തരുടേയും ചര്‍മത്തിന്റെ ആരോഗ്യസ്ഥിതി അനുസരിച്ച് മാത്രമേ ഇത് ചെയ്യാവു. വളരെ സെന്‍സിറ്റീവ് ആയ ചര്‍മം ഉള്ളവര്‍ ഇത്ര സമയം വെയിലത്ത് ഇരിക്കരുത്. മാത്രമല്ല, ഒരു സ്കിന്‍ സ്പെഷ്യലിസ്റ്റിന്റെ നിര്‍ദേശം തേടുന്നതും നല്ലതാണ്.
nutrition.by.lovneet എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ ന്യൂട്രീഷനിസ്റ്റ് ശിവിക ഈ വിഷയത്തെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. കൃത്യമായ അളവില്‍ സൂര്യപ്രകാശമേല്ക്കുന്നതിന്റെ ഗുണങ്ങളപ്പറ്റിയാണ് പോസ്റ്റ്. പ്രധാനമായും അഞ്ച് ആരോഗ്യനേട്ടങ്ങളെപ്പറ്റിയാണ് ന്യൂട്രീഷനിസ്റ്റ് ശിവിക എടുത്തുപറയുന്നത്.
ഏറ്റവും പ്രധാനപ്പെട്ട ഗുണം ശരീരത്തിന് ആവശ്യമായ വിറ്റമിന്‍-ഡി ലഭിക്കുന്നു എന്നതാണ്. സൂര്യപ്രകാശമാണ് വിറ്റമിന്‍-ഡി യുടെ ഏറ്റവും പ്രധാന സ്രോതസ്സ്. സൂര്യപ്രകാശമേല്ക്കുമ്പോള് ശരീരം വിറ്റമിൻ-ഡി ഉത്പാദിപ്പിക്കും. വിറ്റമിന്‍-ഡി ആവശ്യത്തിനുണ്ടെങ്കില്‍ മാത്രമേ എല്ലിന്റെയും പല്ലിന്റെയുമൊക്കെ വികസനത്തിനാവശ്യമായ കാല്‍സ്യം ശരീരത്തിന് വലിച്ചെടുക്കാന്‍ സാധിക്കൂ.
നമ്മുടെ മൂഡ് നന്നാക്കുന്നതില്‍ വിറ്റമിന്‍-ഡിക്ക് പ്രധാനപ്പെട്ട റോളുണ്ട്. വിഷാദവും ഉത്കണ്ഠയുമകറ്റാനും ഇത് സഹായിക്കുമെന്ന് പല പഠനങ്ങളിലും പറയുന്നുണ്ട്. തലച്ചോറിലെ സ്വാഭാവിക ആന്റി-ഡിപ്രസന്റുകളുടെ അളവ് കൂട്ടാന്‍ സൂര്യപ്രകാശത്തിന് കഴിയുമെന്നാണ് കരുതുന്നത്.
രാത്രിയില്‍ നല്ല ഉറക്കം ലഭിക്കാനും രാവിലത്തെ വെയില് സഹായിക്കുമെന്നാണ് ന്യൂട്രീഷനിസ്റ്റ് പറയുന്നത്. ദിവസം മുഴുവനും നല്ല ഉന്മേഷം ലഭിക്കാന്‍ സൂര്യപ്രകാശം സഹായിക്കും. നമ്മുടെ എനര്‍ജി ഹോര്‍മോണുകളെ ഉത്തേജിപ്പിക്കാന്‍ ഇതിന് സാധിക്കും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു