മസ്കത്ത്: ഒമാനിലെ ഇന്ത്യൻ സ്കൂളുകൾ വേനലവധിയിലേക്ക്. അടുത്തയാഴ്ച മുതൽ ഇന്ത്യൻ സ്കൂളുകളിൽ വേനലവധി തുടങ്ങും. ഇതോടെ സ്കൂളും പരിസരവും ആളും അനക്കവുമില്ലാതെയാകും. സ്കൂൾ അടക്കുന്നതോടെ മസ്കത്ത് മേഖലയിലെ റോഡുകളിലും തിരക്ക് ഗണ്യമായി കുറയുന്നതാണ്. സ്കൂൾദിനങ്ങളിൽ രാവിലെ വൻ തിരക്കാണ് മസ്കത്ത് മേഖലകളിലെ റോഡുകളിൽ അനുഭവപ്പെടാറുള്ളത്. ദാർസൈത്ത് മേഖലയിൽ വൻ ഗതാഗതക്കുരുക്കും ഉണ്ടാകാറുണ്ട്. അടുത്ത രണ്ടു മാസം റോഡുകൾ ഒഴിഞ്ഞുകിടക്കും.
Read More:2400 പ്രവാസി അധ്യാപകരുടെ തൊഴില്‍ പെര്‍മിറ്റ് റദ്ദാക്കാനൊരുങ്ങി കുവൈറ്റ്
സ്കൂളുകൾ അടക്കുന്നതോടെ കുട്ടികളും രക്ഷിതാക്കളും നാട്ടിലേക്ക് മടങ്ങുന്നതാണ്. ഇതോടെ വ്യാപാരം അടക്കമുള്ള വിവിധ മേഖലയിൽ ആളുകളുടെ എണ്ണവും കുറയും. ചൂട് വർധിച്ചതോടെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ തിരക്ക് കുറഞ്ഞിട്ടുണ്ട്. കടുത്ത ചൂട് കാരണം പൊതുജനങ്ങൾ പകൽ പുറത്തിറങ്ങുന്നത് ഒഴിവാക്കുകയാണ്.
Read More:യുഎസിൽ ബിരുദദാന ചടങ്ങ് മാറ്റിവെച്ചു; കാരണം ഇത്
ഇത് മാളുകളിലും വ്യാപാര സ്ഥാപനങ്ങളിലും പകൽ തിരക്ക് കുറയാൻ കാരണമായി. കോവിഡ് പ്രതിസന്ധി കഴിഞ്ഞതോടെ ഈ വർഷം സ്റ്റേജ് പരിപാടികളും കലാ-കായിക കൂട്ടായ്മകളും വർധിച്ചിട്ടുണ്ട്. കഴിഞ്ഞ ഓണക്കാലം മുതൽ ചെറിയ സംഘടനകൾ പോലും ആഘോഷങ്ങളും സ്റ്റേജ് പരിപാടികളുമായി രംഗത്തുണ്ടായിരുന്നു. കേരളത്തിൽനിന്നുള്ള നിരവധി കലാകാരന്മാർ ഒമാനിൽ സ്റ്റേജ് പരിപാടിക്കായി എത്തുകയും ചെയ്തിരുന്നു. ഇതോടെ കോവിഡിന് മുമ്പുള്ള അവസ്ഥയിലേക്ക് കലാ മേഖല തിരിച്ചെത്തുകയും ചെയ്തിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു