വാഷിങ്ടൺ: യു.എസിലെ ടെക്സാസിലെ സ്കൂളിലെ ബിരുദദാന ചടങ്ങ് മാറ്റിവെച്ചു. 33 കുട്ടികളിൽ അഞ്ചുപേർ മാത്രമാണ് വിജയിച്ചത്. ഹാജരില്ലാത്തതിനാലും അക്കാദമിക മികവ് കുറഞ്ഞതിനാലുമാണ് മാർലിൻ ഹൈസ്കൂളിലെ 28 വിദ്യാർഥികളും പരാജയപ്പെടാൻ കാരണമായിരിക്കുന്നത്. തുടർന്ന് സ്കൂൾ ഗ്രാജ്വേഷൻ ജൂണിലേക്ക് മാറ്റിവെച്ചുവെന്നാണ് സ്കൂൾ അധികൃതർ ഫേസ്ബുക്കിൽ കുറിച്ചു.
ഉയർന്ന അക്കാദമിക പ്രതീക്ഷകൾ നിലനിർത്തുന്നതിനും വിദ്യാർഥികളുടെ വിജയം ഉറപ്പാക്കുന്നതിനുമുള്ള മാർലിൻ ഐ.എസ്.ഡിയുടെ വിശാലമായ ശ്രമത്തിന്റെ ഭാഗമാണ് ഈ നീക്കമെന്നും അധികൃതർ വ്യക്തമാക്കി. വിജയിക്കാൻ വിദ്യാർഥികൾക്ക് മതിയായ സമയവും സ്കൂൾ അധികൃതർ അനുവദിച്ചിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു