ബെംഗളൂരു: കൊല്ലപ്പെട്ട യുവമോര്‍ച്ച നേതാവിന്റെ ഭാര്യയുടെ താത്ക്കാലിക ജോലി നിയമനം റദ്ദാക്കിയ നടപടിയില്‍ നിന്ന് പിന്മാറി സിദ്ധരാമയ്യ സര്‍ക്കാര്‍. കര്‍ണാടക മുന്‍ സര്‍ക്കാരിന്റെ താത്ക്കാലിക നിയമനങ്ങള്‍ റദ്ദാക്കിയ നപടിയിന്മേലായിരുന്നു യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിന്റെ ഭാര്യ നൂതന്കുമാരിക്കും ജോലി നഷ്ട്ടമായിരിക്കുന്നത്.
Read More:സ്വകാര്യ ബസുകളിൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്ക് കൺസഷൻ കാർഡ് വേണ്ട, പകരം യൂണിഫോം
പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്ന പശ്ചാത്തലത്തിൽ താത്ക്കാലിക ജീവനക്കാരുടെ നിയമനം റദ്ദാക്കുന്നത് സാധാരണ നടപടിയാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ഇവര്‍ക്ക് പുറമെ മറ്റ് 150 താത്ക്കാലിക ജീവനക്കാരെയും ജോലിയില്‍ നിന്ന് മാറ്റിയിരുന്നു. എന്നാല്‍, നൂതന് കുമാരിയുടെ വിഷയം ഒരു പ്രത്യേക സാഹചര്യമായി കണക്കിലെടുത്തുകൊണ്ട് അവരെ പുനർനിയമിക്കുന്നതായും അദ്ദേഹം പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു