കോഴിക്കോട്: പേരാമ്പ്രയില്‍ ഡ്രൈവിംഗ് പരിശീലനത്തിനിടെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന യുവതിയുടെ പരാതിയില്‍ ഇന്സ്ട്രക്റ്റര് അറസ്റ്റില്‍. പേരാമ്പ്ര സ്വാമി ഡ്രൈവിംഗ് സ്കൂളിലെ പേരാമ്പ്ര സ്വാമി നിവാസില്‍ അനില്‍കുമാറിനെ (60) യാണ് എസ്ഐ ജിതിന് വാസ് അറസ്റ്റ് ചെയ്തത്.
Read More:‘കര്‍ശന ചെലവ് ചുരുക്കലിന് കേരളം നിര്‍ബന്ധിതമാകും,പദ്ധതികൾ വെട്ടിക്കുറക്കേണ്ടിവരും; തോമസ് ഐസക്
18കാരിയാണ് പൊലീസില്‍ പരാതി നല്‍കിയത്. മെയ് ആറാം തീയതിയാണ് പരിശീലനത്തിനിടെ ഇയാള്‍ യുവതിയോട് അപമര്യാദയായി പെരുമാറിയത്. തുടര്‍ന്ന് 25-ാം തീയതിയും യുവതിക്ക് നേരെ ലൈംഗിക അതിക്രമം ഉണ്ടായതായി പരാതിയില്‍ വ്യക്തമാകുന്നു. അറസ്റ്റ് ചെയ്ത അനില്‍കുമാറിനെ പേരാമ്പ്ര കോടതിയില്‍ ഹാജരാക്കി. ഇയാളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു