ചേര്‍ത്തല: ചേർത്തല നഗരത്തിലും പരിസര പ്രദേശങ്ങളിലുമായി വിതരണത്തിനായി കൊണ്ടുവന്ന ആറുകിലോ കഞ്ചാവുമായി രണ്ടു യുവാക്കളെ എക്സൈസ് പിടികൂടി. കോട്ടയം രാമപുരം സ്വദേശി കൂട്ടുങ്കൽ വീട്ടിൽ മിഥുൻ കെ. ബാബു (24), കോട്ടയം കടനാട് സ്വദേശി പാടിയപ്പള്ളി വീട്ടിൽ അമൽ സുരേന്ദ്രന് (27) എന്നിവരാണ് പിടിയിലായത്.
ചേർത്തല കെഎസ്ആര്‍ടിസി ബസ് സ്റ്റാൻഡിനു സമീപത്തുനിന്നാണ് ഇവർ പിടിയിലായത്. ആന്ധ്രയിൽ നിന്നു ട്രെയിനിലാണ് ഇവര്‍ കഞ്ചാവ് എത്തിച്ചത്. ഒരു കിലോ കഞ്ചാവ് 20,000 രൂപ വിലയ്ക്കായിരുന്നു ഇടപാടിൽ നിശ്ചയിച്ചിരുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണെന്നും അധികൃതർ അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു