ന്യൂഡല്‍ഹി: ഡല്‍ഹി സര്‍ക്കാരിന്റെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കുന്ന ഓർഡിനൻസിൽ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് പിന്തുണ പ്രഖ്യാപിച്ച് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു. ഓർഡിനൻസ് പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകണമെന്ന് കെസിആര്‍ ആവശ്യപ്പെട്ടു.
ഓര്‍ഡിനന്‍സിനെതിരെ പിന്തുണ തേടിയെത്തിയ അരവിന്ദ് കെജ്രിവാളുമായും പഞ്ചാബ് മുഖ്യമന്ത്രി ഭവവന്ത് മാനുമായും കൂടിക്കാഴ്ച നടത്തിയ ശേഷം കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് കെസിആര്‍ ഉന്നയിച്ചത്. അടിയന്തിരാവസ്ഥയെ സദാ വിമര്‍ശിക്കുന്ന ബിജെപി ഇത് അടിയന്തിരാവസ്ഥയ്ക്ക് സമാനമല്ലേ എന്ന് ചിന്തിക്കണമെന്നും കെസിആര്‍ പറഞ്ഞു.
ഓര്‍ഡിനന്‍സ് വിഷയം കേവലം ഡല്‍ഹിയെ മാത്രം ബാധിക്കുന്ന ഒന്നല്ലെന്നും ഇത് രാജ്യത്തെ ജനാധിപത്യത്തെ സംരക്ഷിക്കുന്നതിന്റെ വിഷയമാണെന്നും കെസിആര്‍ മാധ്യമങ്ങളോട് പറഞ്ഞു. എത്രയും പെട്ടെന്ന് ഓര്‍ഡിനന്‍സ് പിന്‍വലിക്കേണ്ടതുണ്ട്. തങ്ങളെല്ലാം കെജ്രിവാളിനെ പിന്തുണയ്ക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു