തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വായ്പ വെട്ടിക്കുറച്ച കേന്ദ്രനടപടിയിൽ പ്രതികരിച്ച് ധനമന്ത്രി കെ.എൻ ബാലഗോപാൽ. അങ്ങേയറ്റം ശ്വാസംമുട്ടിക്കുന്ന നടപടിയാണ് കേന്ദ്രത്തിന്റേതെന്നും മറ്റൊരു സംസ്ഥാനത്തോടും കാണിക്കാത്ത വിവേചനമാണിതെന്നും മന്ത്രി പറഞ്ഞു.
കടപരിധിയും ഗ്രാന്റും കുറച്ചത് വലിയ പ്രശ്നങ്ങളുണ്ടാക്കും. ബുദ്ധിമുട്ടാൻ പോകുന്നത് കേരളത്തിലെ ജനങ്ങളാണ്. ഇതിനെതിരെ കേരളം ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്നും ബാലഗോപാൽ ആവശ്യപ്പെട്ടു.
32000 കോടി കിട്ടുമെന്ന് പ്രതീക്ഷിച്ചിടത്ത് 15,390 കോടിയാണ് അനുവദിച്ചത്. ജിഎസ്ഡിപിയുടെ മൂന്ന് ശതമാനമെങ്കിലും പ്രതീക്ഷിച്ചു. വലിയ തോതിലുള്ള വെട്ടിക്കുറവാണിത്. ഇത്രയും തുക വെട്ടിക്കുറച്ചതിന്റെ കാരണം പറഞ്ഞിട്ടില്ല. കേന്ദ്രനടപടി സംസ്ഥാനത്തിന്റെ മുന്നോട്ടു പോക്കിനെ വലിയ തോതിൽ തടസ്സപ്പെടുത്തും. ഇത്രയും വലിയ കുറവ് വലിയ പ്രശ്നങ്ങളാണുണ്ടാക്കുക.
ആഭ്യന്തര നികുതി വരുമാനം വർധിപ്പിച്ചാണ് കഴിഞ്ഞ വർഷം പിടിച്ചു നിൽക്കാനായത്. ഇതിപ്പോൾ റവന്യൂ ചെലവിന്റെ 70 ശതമാനത്തോള സംസ്ഥാനം കണ്ടെത്തേണ്ട സ്ഥിതിയാണ്. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തോടും കാണിക്കാത്ത വിവേചനമാണിത്.
സംസ്ഥാനത്തിന് എടുക്കാവുന്ന വായ്പ വൻതോതിലാണ് കേന്ദ്രസർക്കാർ വെട്ടിക്കുറച്ചത്. 8,000 കോടി രൂപയാണ് കേന്ദ്രസർക്കാർ വെട്ടിക്കുറച്ചത്. ഇതോടെ ഈ വർഷം എടുക്കാവുന്ന വായ്പ 15,390 കോടി രൂപ മാത്രമായി. ഇതിൽ 2,000 കോടി രൂപ ഇതിനകം തന്നെ കേരളം വായ്പ എടുത്തു കഴിഞ്ഞു.
കഴിഞ്ഞ സാന്പത്തിക വർഷം 23,000 കോടിയുടെ അനുമതിയുണ്ടായിരുന്നു. ഈ വർഷം 32,000 കോടി രൂപയാക്കണമെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് കേന്ദ്ര സർക്കാരിന്റെ അറിയിപ്പ് വന്നിരിക്കുന്നത്.
കിഫ്ബിയുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും വായ്പയുടെ പേരിലാണ് കേന്ദ്രത്തിന്റെ നടപടി. ഇതോടെ സംസ്ഥാന സർക്കാർ അടുത്തിടെ വർധിപ്പിച്ച നികുതി പണം കൊണ്ട് മാത്രം പിടിച്ചു നിൽക്കാൻ കഴിയാത്ത അവസ്ഥയിലെത്തി. കേന്ദ്രത്തിന്റെ പുതിയ നടപടി സംസ്ഥാന സർക്കാരെ കടുത്ത സാന്പത്തിക പ്രതിസന്ധിലാകുമെന്നാണ് വിലയിരുത്തൽ.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു