തൃശൂര്‍: എ.ഐ ക്യാമറകള്‍ക്കെതിരെ സമരവുമായി കോണ്‍ഗ്രസ്. ജൂൺ അഞ്ചിന് വെെകീട്ട് അഞ്ചിന് സംസ്ഥാന വ്യാപകമായി എ.ഐ ക്യാമറകൾ മറച്ച് സമരം നടത്തുമെന്ന് കെ പി സി സി പ്രസിഡന്റ് കെ.സുധാരന് പറഞ്ഞു. പ്രഗത്ഭരായ അഭിഭാഷകരുടെ സഹായത്തോടെ നിയമ പോരാട്ടം നടത്തുമെന്നും കെ സുധാകരൻ വ്യക്തമാക്കി.
നല്ല വക്കീല്‍മാരുടെ പാനലുണ്ടാക്കിയാകും നിയമപോരാട്ടം നടത്തുക. 70 കോടിയ്ക്കുള്ളില്‍ നടക്കേണ്ട പദ്ധതിയാണ് 535 കോടി രൂപയ്ക്ക് കരാറുണ്ടാക്കിയത്. ഒരു ബന്ധവുമില്ലാത്ത കമ്പനിക്കാണ് കരാര്‍ നല്‍കിയത്.
പിണറായിക്കെതിരെ ഇത്രയും വലിയ ആരോപണം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് അടക്കമുള്ള നേതാക്കന്മാര് പത്രസമ്മേളനത്തില്‍ തെളിവുകള്‍ നിരത്തിപ്പറഞ്ഞിട്ടും അന്വേഷിക്കാന്‍ നിശ്ചയിച്ചത് വകുപ്പ് സെക്രട്ടറിയെയാണ്.
കേസ് തെളിയാക്കാനാണോ അന്വേഷണമെന്ന് സര്‍ക്കാര്‍ സ്വയം ആലോചിക്കണം. വകുപ്പ് സെക്രട്ടറി അന്വേഷിച്ചാല്‍ വസ്തുത പുറത്തുവരുമോ എന്നും അദ്ദേഹം ചോദിച്ചു. എന്തുകൊണ്ട് ജ്യൂഡിഷല്‍ അന്വേഷണം പ്രഖ്യാപിക്കുന്നില്ലെന്നും സുധാകരന് കൂട്ടിച്ചേർത്തു.
ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിഴയീടാക്കാന്‍ സേഫ് കേരള പദ്ധതിയില്‍ സ്ഥാപിച്ച എ.ഐ. ക്യാമറയുടെ വിലയെത്രയെന്ന വിവരാവകാശ നിയമം വഴിയുള്ള ചോദ്യത്തിന് അത് വെളിപ്പെടുത്താനാവില്ലെന്ന കെല്‍ട്രോണിന്റെ മറുപടി അഴിമതി മൂടിവെക്കാനാണെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കെല്‍ട്രോണ്‍ എന്ന പൊതുമേഖലാ സ്ഥാപനത്തിന് യോജിക്കാത്ത മറുപടിയാണിത്. അവര്‍ അസംബന്ധമായ മറുപടിയാണ് നല്‍കിയത്. കെല്‍ട്രോണിന്റെ വിശ്വാസ്വത തന്നെ പൂര്‍ണ്ണമായും നഷ്ടപ്പെടുത്തുന്നതാണ് മറുപടിയെന്നും അദ്ദേഹം ആരോപിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു