മാഡ്രിഡ്: റയല്‍ മാഡ്രിഡ് താരം വിനീഷ്യസ് ജൂനിയര്‍ മത്സരത്തിനിടെ വംശീയാധിക്ഷേപത്തിന് ഇരയായ സംഭവത്തില്‍ നടപടിയുമായി സ്പാനിഷ് ഫുട്ബോള്‍ ഫെഡറേഷന് (ആര്‍എഫ്ഇഎഫ്).
മേയ് 21-ാം തീയതി വലന്‍സിയക്കെതിരേ അവരുടെ ഹോം ഗ്രൗണ്ടായ മെസ്റ്റാല്ല സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിനിടെയാണ് വിനീഷ്യസിന് നേര്‍ക്ക് വംശീയാധിക്ഷപമുണ്ടായത്. അടുത്ത അഞ്ച് ത്സരങ്ങളില്‍ മെസ്റ്റാല്ല സ്റ്റേഡിയത്തിലെ സൗത്ത് സ്റ്റാന്‍ഡിലേക്ക് ക്ലബ്ബിന് കാണികളെ പ്രവേശിപ്പിക്കാനാകില്ല. ഇതോടൊപ്പം ക്ലബ്ബിന് 45000 യൂറോ (ഏകദേശം 40 ലക്ഷം ഇന്ത്യന്‍ രൂപ) പിഴയും ഫെഡറേഷന് വിധിച്ചു.
അതേസമയം വിനീഷ്യസിനെ അധിക്ഷേപിച്ച സംഭവത്തില്‍ മൂന്ന് യുവാക്കളെ സ്പാനിഷ് പോലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തിട്ടുണ്ട്.