ന്യൂഡല്‍ഹി: കൈക്കൂലി വാങ്ങുന്നത് കള്ളപ്പണം ശേഖരിക്കുന്നതിന് തുല്യമെന്ന് സുപ്രിംകോടതി. അഴിമതിയ്ക്ക് രജിസ്ടർ ചെയ്യുന്ന എഫ്.ഐ.ആർ ഇ.ഡി അന്വേഷണം തുടങ്ങാനുള്ള മതിയായ കാരണമാണെന്നും സുപ്രിംകോടതി വ്യക്തമാക്കി.
തമിഴ്നാട് എക്സൈസ് – വൈദ്യുതിമന്ത്രി വി സെന്തിൽ ബാലാജിക്ക് എതിരായ കേസുകളിലാണ് സുപ്രിംകോടതിയുടെ നിരീക്ഷണം.
സെന്തിൽ ബാലാജി ഗതാഗതമന്ത്രിയായിരുന്ന 2011-2015 കാലയളവിൽ മെട്രോ ട്രാൻസ്പോർട്ട് കോർപറേഷൻ നിയമനങ്ങൾക്ക് കോഴ വാങ്ങിയെന്നാണ് കേസ്. 2022 നവംബറിൽ മന്ത്രിക്കും കേസിലെ മറ്റ് പ്രതികൾക്കും ഇഡി അയച്ച സമൻസ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഹൈക്കോടതി വിധി സുപ്രിംകോടതി റദ്ദാക്കി.