ആലപ്പുഴ: പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയയാൾക്ക് 46 വർഷം കഠിന തടവും പിഴയും. പോക്സോ കേസിൽ പ്രതിയായ പാണ്ടനാട് വില്ലേജിൽ തിരുമംഗലത്ത് ഹരിശ്രീ എന്നുവിളിക്കുന്ന ഹരികുമാറിനെയാണ് (47) ആലപ്പുഴ സ്പെഷൽ കോടതി ശിക്ഷിച്ചത്.
2015ൽ ചെങ്ങന്നൂർ സ്റ്റേഷൻ പരിധയിലാണ് സംഭവം. പ്രതി 2,00,000 രൂപ കുട്ടിക്ക് നഷ്ടപരിഹാരം നൽകണം. അല്ലെങ്കിൽ രണ്ടുവർഷം കൂടുതൽ തടവ് അനുഭവിക്കണം.
പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എസ്. സീമ ഹാജരായി.