തിരുവനന്തപുരം: സിബിഎസ്ഇ, 10,12 ക്ലാസ് പരീക്ഷയിൽ കേരളവും ലക്ഷദ്വീപും ഉൾപ്പെട്ട കേരളാ റീജൺ മിന്നും വിജയം. രണ്ട് വിഭാഗങ്ങളിലും രാജ്യത്ത് ഏറ്റവും കൂടുതൽ വിജയശതമാനം കേരളാ റീജനാണ്.
പ്ലസ് ടുവിന് കേരളത്തിലും ലക്ഷദ്വീപിലുമായി ആകെ പരീക്ഷ എഴുതിയത് 40560 വിദ്യാർഥികളാണ്. ഇതിൽ 40525 വിദ്യാർഥികളും വിജയിച്ചു. വിജയശതമാനം 99.91. വിജയിച്ച വിദ്യാർഥികളിൽ 19775 (99.88 ശതമാനം )ആണ്‍കുട്ടികളും 20750 (99.94ശതമാനം)പെണ്‍കുട്ടികളും ഉൾപ്പെടുന്നു.
10-ാം ക്ലാസ് പരീക്ഷയിലും വിജയശതമാനം 99.91 എന്ന പ്രത്യേകതയുണ്ട്. കേരളാ റീജണിൽ പത്താം ക്ലാസ് പരീക്ഷയെഴുതിയത് 63035 വിദ്യാർഥികളാണ്. ഇതിൽ 62978 വിദ്യാർഥികൾ ഉപരിപഠനയോഗ്യത നേടി.
ആകെ വിജയിച്ച വിദ്യാർഥികളിൽ 31162 (99.86 ശതമാനം) ആണ്‍കുട്ടികളും 31816 (99.96 ശതമാനം )പെണ്‍കുട്ടികളുമാണ് ഉൾപ്പെടുന്നത്.
സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയില്‍ ഇന്ത്യന്‍ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ മികച്ച വിജയം നേടി. 99.5 ശതമാനം വിജയമാണ് ഇന്ത്യന്‍ സ്കൂള്‍ നേടിയത്. 500ല്‍ 491 മാര്‍ക്ക് (98.2%) നേടി കൃഷ്ണ രാജീവന് നായര്‍ സ്കൂള്‍ ടോപ്പറായി. 488 മാര്‍ക്ക് ( 97.6%) നേടിയ തീര്‍ത്ഥ ഹരീഷ് രണ്ടാം സ്ഥാനവും 487 മാര്‍ക്ക് (97.4%) നേടിയ അഭിനവ് വിനു മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
32 വിദ്യാര്‍ഥികള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും ‘എ വണ്‍ ‘ ഗ്രേഡു ലഭിച്ചു. 592 വിദ്യാര്‍ഥികള്‍ക്ക് 60 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് ലഭിച്ചു. മാര്‍ച്ചില്‍ നടത്തിയ പരീക്ഷയില്‍ ആകെ 759 വിദ്യാര്‍ത്ഥികള്‍ പരീക്ഷക്കിരുന്നു. 2022 സെപ്തംബര്‍ വരെ ക്ലാസുകള്‍ ഹൈബ്രിഡ് രീതിയില്‍ ആയിരുന്നു. അതിനുശേഷം ക്ലാസുകള്‍ പൂര്‍ണ്ണമായും ഓഫ്ലൈനായി നടന്നു. വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങള്‍ക്കിടയിലും ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷയില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.