കൊച്ചി: നെടുമ്പാശേരി വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 58 ലക്ഷം രൂപ വിലവരുന്ന സ്വർണം എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടിക്കൂടി. സംഭവുമായി ബന്ധപ്പെട്ട് മസ്കറ്റിൽ നിന്നും എത്തിയ പാലക്കാട് സ്വദേശി മുഹമ്മദ് ഇർഫാൻ പിടിയിലായി.
ഇയാളിൽനിന്ന് 1182.94ഗ്രാം സ്വർണമാണ് പിടികൂടിയത്. നാല് സ്വർണഗുളികകളായി ശരീരത്തിനുള്ളിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്.
പരിശോധനകൾ എല്ലാം തന്നെ പൂർത്തീകരിച്ച് പുറത്തേക്ക് കടക്കാൻ ശ്രമിച്ച മുഹമ്മദ് ഇർഫാന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്ന് വിശദമായി പരിശോധിച്ചപ്പോഴാണ് ഗുളിക രൂപത്തിൽ സ്വർണം കണ്ടെത്തിയത്.