താനൂർ: താനൂർ തൂവൽതീരത്ത് വീണ്ടും ബോട്ട് അപകടം. ദുരന്തം ഉണ്ടായ പൂരപ്പുഴയിൽ ഹൗസ് ബോട്ട് മുങ്ങി. നിർത്തിയിട്ട ബോട്ട് ആണ് മുങ്ങിയത്. ബോട്ടിൽ ആളുണ്ടാവാത്തതിനാല്‍ വൻ ദുരന്തമാണ് ഒഴിവായത്. അപകടകാരണം വ്യക്തമല്ല. പുഴയിലെ ഓളത്തിന്റെ ശക്തിയിൽ മുങ്ങിയതാകാം എന്ന് നാട്ടുകാർ പറഞ്ഞു.
ഞായറാഴ്ച താനൂരിൽ സ്വകാര്യ വിനോദയാത്രാ ബോട്ട് മറിഞ്ഞ് 22 പേരാണ് മരിച്ചത്. പിന്നാലെയാണ് വീണ്ടും സംഭവം നടക്കുന്നത്.
അതേസമയം താനൂരില്‍ 22 പേരുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ ബോട്ടുടമ നാസറിനെ റിമാന്‍ഡ് ചെയ്തു. പരപ്പനങ്ങാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് വിപില്‍ ദാസിന് മുന്‍പാകെയാണ് നാസറിനെ ഹാജരാക്കിയത്. റിമാന്‍ഡ് ചെയ്ത പ്രതിയെ തിരൂര്‍ സബ്ബ് ജയിലിലേക്ക് മാറ്റി.
















