തിരുവനന്തപുരം: ബാലരാമപുരത്ത് വയോധികയെ മുഖംമൂടി ധരിച്ചെത്തിയ അക്രമി കമ്പിവടി ഉപയോഗിച്ച് മർദിച്ചു. 63 വയസുകാരിയായ അമ്പിളി ആണ് ആക്രമണത്തിന് ഇരയായത്. ഇവരുടെ കാലിന്റെ എല്ലിന് പൊട്ടൽ സംഭവിച്ചു.
ഇന്ന് രാവിലെ ആറിനാണ് സംഭവം ഉണ്ടായത്. പാല് സാസൈറ്റിയില്‍ പാല് എത്തിച്ച് മടങ്ങുമ്പോഴാണ് ആക്രമണം. കറുത്ത ഷര്‍ട്ടും പാന്റും ധരിച്ച് കറുത്ത തുണികൊണ്ട് മുഖം മറച്ചുമാണ് അക്രമി അമ്പിളിയെ ആക്രമിച്ചത്. അമ്പിളിയുടെ വീടിന് മുന്നിലായിരുന്നു ആക്രമണം. ആദ്യം തലക്കാണ് അടിച്ചതെങ്കിലും പാല്പാത്രം കൊണ്ട് തടഞ്ഞതിനാല്‍ അടികൊണ്ടില്ല. താഴെ വീണ അമ്പിളിയുടെ കാല് കമ്പിപ്പാരക്ക് അടിച്ചൊടിച്ച് മർദ്ദിച്ചു.
നിലവിളി കേട്ടെത്തിയ നാട്ടുകാര്‍ അമ്പിളിയെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍കോളേജിലേക്കും മാറ്റി. കാലിലെ എല്ല് പൊട്ടിമാറിയ അമ്പിളിക്ക് ശസ്ത്രക്രിയ നടത്തി. ആക്രമണ കാരണം വ്യക്തമല്ല.
അതെസമയം പ്രതിയെ കുറിച്ച് സൂചനകളൊന്നും ലഭ്യമായിട്ടില്ല. മോഷണ ശ്രമമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. സംഭവത്തില്‍ ബാലരാമപുരം പൊലീസ് കേസെടുക്കുകയും അന്വേഷണം നടത്തുകയും ചെയ്യുന്നു.