തിരുവനന്തപുരം: എഐ ക്യാമറ അഴിമതി സംഭവത്തിൽ എം വി ഗോവിന്ദനെതിരെ രമേശ് ചെന്നിത്തല. ആരോ എഴുതി കൊടുത്തത് വായിക്കുകയാണ് എം വി
ഗോവിന്ദൻ ചെയ്തതെന്ന് ചെന്നിത്തല ആരോപിച്ചു.
പദ്ധതിയിൽ സർക്കാർ കാശ് നഷ്ടമായിട്ടില്ലെന്ന വാദം ശരിയാകാം. പക്ഷേ നാട്ടുകാരെ പിഴിഞ്ഞ് ഉണ്ടാക്കുന്ന പണം കടലാസ് കമ്പനികളിലേക്ക് ആണ്
പോകുന്നതെന്നും ഇതിനെയാണ് പ്രതിപക്ഷം എതിർക്കുന്നതെന്നും ചെന്നിത്തല പ്രതികരിച്ചു.
എഐ കാമറ അഴിമതിയിൽ മുഖ്യമന്ത്രിയെ ന്യായീകരിച്ച് സ്വയം അപഹാസ്യനാവുകയാണ് എം.വി. ഗോവിന്ദനെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ
ആരോപിച്ചു. ഗോവിന്ദൻ മുഖ്യമന്ത്രിക്കെതിരെ ഉയർന്ന അഴിമതി ആരോപണങ്ങൾക്ക് മറുപടി പറയാതെ മാധ്യമപ്രവർത്തകരോട് ക്ഷോഭിച്ചത് കൊണ്ട് കാര്യമില്ലെന്നും
അദ്ദേഹം പറഞ്ഞു.
ജനങ്ങളുടെ പണം കൊള്ളയടിച്ച വിഷയത്തിൽ കെൽട്രോൺ മാത്രമല്ല സർക്കാരും മറുപടി പറയണം. മുഖ്യമന്ത്രിയും പ്രകാശ് ബാബുവും തമ്മിലുള്ള ബന്ധമെന്താ
ണെന്ന് സിപിഎം നേതാക്കൾ പറയുന്നില്ല.
കാമറ സ്ഥാപിക്കാൻ കരാർ ലഭിച്ച കമ്പനികളെല്ലാം പരസ്പര സഹകരണ തട്ടിക്കൂട്ട് കമ്പനികളാണെന്ന് പുറത്തുവന്നിരിക്കുകയാണ്. എഐ കാമറക്കായുള്ള ടെണ്ടർ ന
ടപടികളിൽ മറ്റു സംസ്ഥാനങ്ങളിലെ കമ്പനികളെ പങ്കെടുപ്പിക്കാതിരുന്നതും സിപിഎമ്മുമായി ബന്ധമുള്ള കമ്പനികൾ മാത്രം പങ്കെടുത്തതും അഴിമതി ലക്ഷ്യം വ
ച്ചാണ്. ഇത് ഒത്തുകളിയാണെന്ന് വ്യക്തമായിരിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.
















