തിരുവനന്തപുരം: ക്യാമറ വിവാദത്തിൽ വിശദീകരണവുമായി പ്രസാഡിയോ രംഗത്ത്. കമ്പനിയെക്കുറിച്ചുള്ള വാർത്തകൾ വാസ്തവ വിരുദ്ധമാണെന്നു പ്രസാഡിയോ വ്യക്തമാക്കി.
അടിസ്ഥാനരഹിതമായ ആരോപണങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കും. സേഫ് കേരളയിൽ ചെയ്തത് കൺട്രോൾ റൂമുമായി ബന്ധപ്പെട്ട ജോലികളാണ്. ഏൽപിച്ച ജോലികൾ സമയത്ത് പൂർത്തിയാക്കിയെന്നും പ്രസാഡിയോ പറഞ്ഞു.
ലൈറ്റ് മാസ്റ്റർ പ്രസാഡിയോ ചർച്ചകൾ സുതാര്യമായിരുന്നു. കാലിക്കറ്റ് യൂനിവാഴ്സിറ്റിയിൽ യാതൊരു പ്രവർത്തനങ്ങളും കമ്പനിക്കില്ലെന്നും പ്രസാഡിയോ പറയുന്നു.
















