ജയ്പുര്‍: ഐപിഎല്ലില്‍ രാജസ്ഥാന് റോയല്‍സിനെ അവരുടെ തട്ടകത്തില്‍ ഒമ്പത് വിക്കറ്റിന് പരാജയപ്പെടുത്തി ഗുജറാത്ത് ടൈറ്റന്‍സ്. . 119 റണ്‍സ് വിജയലക്ഷ്യം ടൈറ്റന്‍സ് 13.5 ഓവറില്‍ 1 വിക്കറ്റ് മാത്രം നഷ്ടത്തില്‍ മറികടന്നു. 35 പന്തില്‍ 36 നേടിയ ശുഭ്മാന്‍ ഗില്ലിനെ ചഹല്‍ പുറത്താക്കിയപ്പോള്‍ സാഹയും(34 പന്തില്‍ 41*), പാണ്ഡ്യയും 15 പന്തിൽ 39 37 പന്ത് ശേഷിക്കെ ജയമുറപ്പിച്ചു.
ജയത്തോടെ 10 കളികളില്‍ നിന്ന് 14 പോയന്റുമായി ഗുജറാത്ത് ഒന്നാം സ്ഥാനത്ത് തുടരുകയാണ്. കഴിഞ്ഞ അഞ്ച് മത്സരങ്ങളില്‍ രാജസ്ഥാന്റെ നാലാം തോല്‍വിയാണിത്.
35 പന്തില്‍ നിന്ന് ആറ് ബൗണ്ടറിയടക്കം 36 റണ്‍സെടുത്ത ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന്റെ വിക്കറ്റ് മാത്രമാണ് ഗുജറാത്തിന് നഷ്ടമായത്. വൃദ്ധിമാന്‍ സാഹ 34 പന്തില്‍ നിന്ന് അഞ്ച് ബൗണ്ടറിയടക്കം 41 റണ്‍സോടെ പുറത്താകാതെ നിന്നു. തകര്‍ത്തടിച്ച ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ 15 പന്തില്‍ നിന്ന് മൂന്ന് വീതം സിക്സും ഫോറുമടക്കം 39 റണ്‍സോടെ പുറത്താകാതെ നിന്നു.
ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് റോയല്‍സ് 17.5 ഓവറില്‍ 118 റണ്‍സില്‍ ഓള്‍ഔട്ടായി. അഫ്ഗാന് സ്പിന്‍ ആക്രമണത്തില്‍ വിക്കറ്റുകള്‍ തുടരെ കൊഴിയുകയായിരുന്നു രാജസ്ഥാന്. 20 പന്തില്‍ 30 റണ്‍സ് നേടിയ നായകന് സഞ്ജുവാണ് ടോപ് സ്കോറര്‍.
ജയ്സ്വാള്‍(14), ജോസ് ബട്ലര്(8), ദേവ്ദത്ത് പടിക്കല്‍(12), രവിചന്ദ്രന്‍ അശ്വിന്(2), റിയാന്‍ പരാഗ്(4), ഷിമ്രോന്‍ ഹെറ്റ്മെയര്‍(7), ധ്രുവ് ജുരെല്‍(9), ട്രെന്റ് ബോള്‍ട്ട്(15), ആദം സാംപ(7), സന്ദീപ് ശര്‍മ്മ(2*) എന്നിങ്ങനെയായിരുന്നു.
ഗുജറാത്ത് ടൈറ്റന്‍സിനായി അഫ്ഗാന് സ്പിന്‍ ജോഡികളായ റാഷിദ് ഖാന് മൂന്നും നൂര്‍ അഹമ്മദ് രണ്ടും ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയും പേസര്‍മാരായ മുഹമ്മദ് ഷമിയും ജോഷ്വ ലിറ്റിലും ഓരോ വിക്കറ്റും നേടി.