തൃശൂർ: തൃശൂരിൽ 221 കിലോ കഞ്ചാവുമായി നാലംഗ സംഘം പിടിയിൽ. തൃശൂർ ചിയ്യാരം സ്വദേശി അലക്സ് (41), തൃശൂർ പുവ്വത്തൂർ സ്വദേശി റിയാസുദ്ദീൻ (32), ആലപ്പുഴ പനവള്ളി സ്വദേശി പ്രവീൺരാജ് (35), ഇരിങ്ങാലക്കുട കാട്ടൂർ സ്വദേശി ചാക്കോ (30) എന്നിവരാണ് തൃശൂർ സിറ്റി ലഹരി വിരുദ്ധസേനയുടെ പിടിയിലായത്.
തൃശൂർ, എറണാകുളം, പാലക്കാട്, ആലപ്പുഴ ജില്ലകളിൽ മൊത്ത വിതരണത്തിനായി ഒറീസയിൽ നിന്നും ആഢംബര കാറിലാണ് സംഘം കഞ്ചാവ് കേരളത്തിലെത്തിയത്. ജില്ലകളിലെത്തിച്ച് ഇടനിലക്കാർക്ക് മറിച്ചു വിൽക്കുന്നതാണ് ഇവരുടെ രീതി. വാങ്ങിയ വിലയുടെ പത്തിരട്ടിയിലധികം ലാഭത്തിനാണ് ചില്ലറ വിൽപ്പന.
അറസ്റ്റിലായ അലക്സ് അടിപിടിക്കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ്. അറസ്റ്റിലായ പ്രവീൺരാജിന് പാലക്കാട്, എറണാകുളം, തൃശൂർ ജില്ലകളിൽ കഞ്ചാവ് കടത്തിയ കേസുകളും, അടിപിടി കേസുകളും നിലവിലുണ്ട്. അറസ്റ്റിലായ ചാക്കോയും, റിയാസും അടിപിടി കേസുകളിൽ പ്രതിയാണ്.