ഇരിങ്ങാലക്കുട: ഒമ്പതു വയസുകാരനായ ബാലനുനേരെയുണ്ടായ ലൈംഗിക പീഡനത്തിൽ പ്രതിയായ 39 കാരന് തടവും പിഴയും ശിക്ഷ. 11 വർഷം തടവും 20,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. എറണാകുളം വടക്കേക്കര ആലുംതുരുത് സ്വദേശി പുതുമന വീട്ടിൽ ഷൈൻഷാദിനെയാണ് ഇരിങ്ങാലക്കുട ഫാസ്ട്രാക്ക് സ്പെഷൽ കോടതി (പോക്സൊ) ജഡ്ജ് കെ.പി. പ്രദീപ് ശിക്ഷിച്ചത്.
മാള പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.എൻ. സിനിമോൾ ഹാജരായി. പിഴത്തുക അടക്കാത്ത പക്ഷം നാലു മാസവും കൂടി ശിക്ഷ അനുഭവിക്കണം. പിഴതുക അതിജീവിതന് നൽകാൻ കോടതിവിധിച്ചു.