കൊല്ലം: കടയ്ക്കലില്‍ ഭാര്യയുടെ അടിയേറ്റ് ഭര്‍ത്താവ് മരിച്ചു. കടയ്ക്കല്‍ വെള്ളാര്‍വട്ടം സ്വദേശി സജു (39) ആണ് മരിച്ചത്. ഭാര്യ പ്രിയങ്കയെ പോലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ പ്രശ്നങ്ങളെ തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.
ഒന്നരവർഷമായി സജുവും പ്രിയങ്കയും അകന്നുകഴിയുകയാണ്. വാടകവീടുകളിലെത്തി പ്രിയങ്കയെ സജു ശല്യം ചെയ്യുന്നത് നിത്യസംഭവമായിരുന്നു.
ഇന്ന് മദ്യപിച്ചെത്തിയ സജു പ്രിയങ്കയുമായി വഴക്കുണ്ടാക്കി. സംഘർഷത്തിനിടെ മമ്മട്ടി ഉപയോഗിച്ച് പ്രിയങ്ക സജുവിന്റെ തലയ്ക്കടിക്കുകയായിരുന്നു. നാട്ടുകാരും പോലീസും എത്തിയാണ് സജുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ എത്തുന്നതിനു മുൻപ് തന്നെ മരിച്ചിരുന്നു.
കൊലപാതക വിവരം പോലീസിനെ വിളിച്ചറിയിച്ചത് ഭാര്യ പ്രിയങ്ക തന്നെയാണ്. പിന്നാലെ പോലീസെത്തി ഇവരെ കസ്റ്റഡിയിലെടുക്കുകായിരുന്നു.