ഇന്ന് നടക്കുന്ന ഐപിഎല്‍ മത്സരത്തില്‍ പഞ്ചാബ് കിംഗ്സിനെതിരെ ടോസ് നേടിയ മുംബൈ ഇന്ത്യൻസ് ബൗളിംഗ് തെരഞ്ഞെടുത്തു. സ്കോറുകള്‍ പിന്തുടരുമ്പോള് ടീമിനുള്ള ശക്തി ഇതിനകം തെളിഞ്ഞതോടെയാണ് ബൗളിംഗ് തെരഞ്ഞെടുത്തതെന്ന് രോഹിത് വ്യക്തമാക്കി.
മുംബൈ നിരയില്‍ റിലൈ മെറിഡിത്തിന് പരിക്കേറ്റതിനാല്‍ ആകാശ് ടീമിലെത്തി. പഞ്ചാബ് നിരയില്‍ രണ്ട് മാറ്റങ്ങളാണ് വന്നത്. ഷോര്‍ട്ടും നഥാൻ എല്ലിസും ടീമിലേക്ക് തിരിച്ചെത്തി. കഗിസോ റബാദ ഇല്ലാതെയാണ് പഞ്ചാബ് ഇറങ്ങുന്നത്.
മുംബൈ ഇന്ത്യൻസ് ടീം: രോഹിത് ശർമ(സി), ഇഷാൻ കിഷൻ(ഡബ്ല്യു), കാമറൂൺ ഗ്രീൻ, തിലക് വർമ്മ, ടിം ഡേവിഡ്, നെഹാൽ വധേര, ജോഫ്ര ആർച്ചർ, പിയൂഷ് ചൗള, കുമാർ കാർത്തികേയ, ആകാശ് മധ്വാൾ, അർഷാദ് ഖാൻ
പഞ്ചാബ് കിംഗ്സ് ടീം: പ്രഭ്സിമ്രാൻ സിംഗ്, ശിഖർ ധവാൻ(സി), മാത്യു ഷോർട്ട്, ലിയാം ലിവിംഗ്സ്റ്റൺ, ജിതേഷ് ശർമ്മ(ഡബ്ല്യു), സാം കുറാൻ, ഷാരൂഖ് ഖാൻ, ഹർപ്രീത് ബ്രാർ, ഋഷി ധവാൻ, രാഹുൽ ചാഹർ, അർഷ്ദീപ് സിംഗ്