ആൻഡ്രോയ്ഡ് കേസിൽ ടെക് വമ്പന്മാരായ ഗൂഗിൾ മുഴുവൻ പിഴയും അടച്ചു. കോമ്പിറ്റീഷൻ കമ്മീഷൻ ചുമത്തിയ 1337.76 കോടി രൂപ പിഴയാണ് ഗൂഗിൾ ഒടുക്കിയത്. ഇതാദ്യമായാണ് ഒരു ഭീമൻ ടെക് കമ്പനി ഇന്ത്യയിൽ ഇത്തരത്തിൽ പിഴയടക്കുന്നത്.
ഇന്ത്യയുടെ കൺസോളിഡേറ്റഡ് ഫണ്ടിലാണ് ഗൂഗിൾ പിഴയടച്ചത്. പിഴയടക്കാൻ 30 ദിവസത്തെ സമയമാണ് കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണൽ അനുവദിച്ചിരുന്നത്.
ആൻഡ്രോയിഡ് വിപണിയിലെ തങ്ങളുടെ ആധിപത്യം നിലനിർത്തുന്നതിനായി തെറ്റായ പ്രവർത്തനങ്ങൾ നടത്തിയെന്ന കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിലാണ് മാർക്കറ്റ് റെഗുലേറ്ററായ കോമ്പിറ്റീഷൻ കമ്മീഷൻ പിഴ ചുമത്തിയത്. 2002 ഒക്ടോബറിലാണ് കമ്പനിക്ക് പിഴ ചുമത്തികൊണ്ടുള്ള ഉത്തരവുണ്ടായത്.
സിസിഐ വിധിക്കെതിരെ അപ്പീല്‍ അതോറിറ്റിയായ എന്‍സിഎല്‍ടിക്ക് മുന്‍പാകെയും ഗൂഗിള്‍ എത്തിയിരുന്നു. എന്നാല്‍ ഗൂഗിളിന്റെ ഹര്‍ജി തള്ളിക്കൊണ്ട് സിസിഐ ഉത്തരവിനെ പിന്തുണയ്ക്കുകയാണ് എന്‍സിഎല്‍ടി ചെയ്തത്. പിഴ ചുമത്തിയതിനെതിരെ കോംപറ്റീഷന്‍ കമ്മീഷന് കണ്ടെത്തലില്‍ പിഴവ് ഉണ്ടെന്ന് ചൂണ്ടിക്കാട്ടി ഗൂഗിള്‍ സുപ്രീം കോടതയെയും സമീപിച്ചിരുന്നു. എന്നാല്‍ ഗൂഗിളിന്റെ വാദങ്ങള്‍ തള്ളിയ സുപ്രീം കോടതി നാഷണല്‍ കമ്പനി ലോ അപ്പലേറ്റ് ട്രിബ്ൂണലിന്റെ ഉത്തരവ് ശരിവെയ്ക്കുകയായിരുന്നു.