ഐസിസി ടെസ്റ്റ് ടീം റാങ്കിംഗിൽ ഓസ്ട്രേലിയയെ മറികടന്ന് ഇന്ത്യ ഒന്നാമത്. ഇന്ത്യ ഇപ്പോൾ 121 റേറ്റിംഗ് പോയിന്റുകളിൽ ആണ് നിൽക്കുന്നത്. ഓസ്ട്രേലിയ 116 റേറ്റിംഗ് പോയിന്റുമായി രണ്ടാം സ്ഥാനത്തേക്ക് താഴ്ന്നു.
ബോർഡർ ഗവാസ്കർ ടെസ്റ്റ് പരമ്പരയിലെ വിജയമാണ് ഇന്ത്യയെ ഒന്നാം സ്ഥാനത്ത് എത്തിച്ചത്. ഓസ്ട്രേലിയയെ 2-1 ന് തോൽപ്പിച്ച് ഇന്ത്യൻ ടീം ബോർഡർ ഗവാസ്കർ ട്രോഫി 2023 നിലനിർത്താൻ ഇന്ത്യക്ക് ആയിരുന്നു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയും ഓസ്ട്രേലിയയും നേർക്കുനേർ വരാൻ ഇരിക്കെയാണ് ഇന്ത്യ ലോക റാങ്കിംഗിൽ ഓസ്ട്രേലിയയെ മറികടന്നത്. ടി20യിലും ഇന്ത്യ ആണ് ഇപ്പോൾ റാങ്കിംഗിൽ ഒന്നാമത്.
15 മാസങ്ങള്‍ക്ക് ശേഷമാണ് ഓസ്ട്രേലിയക്ക് ടെസ്റ്റ് റാങ്കിങ്ങിലെ ഒന്നാം സ്ഥാനം നഷ്ടപ്പെടുന്നത്. 2019-20 സീസണില്‍ സ്വന്തം നാട്ടില്‍ വച്ച് പാകിസ്ഥാനെ 2-0ത്തിനും, ന്യൂസിലന്‍ഡിനെ 3-0ത്തിനും തോല്‍പ്പിക്കാന്‍ ഓസീസിന് കഴിഞ്ഞിരുന്നു. എന്നാല്‍ ഇക്കാലയളവിലെ മത്സരഫലങ്ങള്‍ റാങ്കിങ്ങില്‍ നിന്നും ഒഴിവാക്കിയത് ടീമിന് തിരിച്ചടിയായി.
2021-22 സീസണില്‍ ഇംഗ്ലണ്ടിനെതിരെ 4-0ത്തിന്റെ ത്രസിപ്പിക്കുന്ന വിജയം നേടിയിരുന്നുവെങ്കിലും ഈ പരമ്പരയില്‍ 50 ശതമാനം മാത്രമാണ് ഓസീസിന് റേറ്റിങ് ലഭിച്ചത്. പുതിയ റാങ്കിങ്ങില്‍ ഇന്ത്യയേക്കാള്‍ അഞ്ച് റേറ്റിങ് താഴെയാണ് ഓസീസ്. 114 റേറ്റിങ്ങുള്ള ഇംഗ്ലണ്ടാണ് റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്തുള്ളത്. 104 റേറ്റിങ്ങുമായി ദക്ഷിണാഫ്രിക്കയും 100 റേറ്റിങ്ങുമായി ന്യൂസിലന്‍ഡുമാണ് യഥാക്രമം നാലും അഞ്ചും സ്ഥാനത്ത്.
ജൂൺ ഏഴ് മുതൽ ഇംഗ്ലണ്ടിലെ ഓവലിലാണ് ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലില്‍ ഇന്ത്യയും ഓസ്ട്രേലിയയും ഏറ്റമുട്ടുക. ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായി ഓസ്ട്രേലിയ ഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ചപ്പോള്‍ രണ്ടാം സ്ഥാനം നേടിയാണ് ഇന്ത്യ യോഗ്യത നേടിയത്.
ഐ.സി.സി പുരുഷ ടെസ്റ്റ് ടീം റാങ്കിംഗ്
(മെയ് 2023 – റാങ്കിംഗ്, ടീം, പോയിൻറ് എന്ന ക്രമത്തിൽ)
ഇന്ത്യ -121
ആസ്ത്രേലിയ -116
ഇംഗ്ലണ്ട് – 114
ദക്ഷിണാഫ്രിക്ക – 104
ന്യൂസിലൻഡ് -100
പാകിസ്താൻ – 86
ശ്രീലങ്ക -84
വെസ്റ്റിൻഡീസ് – 76
ബംഗ്ലാദേശ് – 45
സിംബാബ്വേ – 32