ഈരാറ്റുപേട്ട: മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. കായംകുളം പെരിങ്ങാല സൽമാൻ മൻസിൽ ഷാജിയുടെ മകൻ സൽമാനാണ് (19) മരിച്ചത്.
ഞായറാഴ്ച വൈകുന്നേരം മൂന്നിനായിരുന്നു അപകടം. ഈരാറ്റുപേട്ട നടക്കലിലെ വിവാഹചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു സൽമാൻ. ഇതിനുശേഷം കടുവാമുഴിയിലെ ബന്ധുവീട്ടിലെത്തി സുഹൃത്തുക്കൾക്കൊപ്പം ഈരാറ്റുപേട്ട-പാലാ റോഡിൽ അരുവിത്തുറ കോളജിന് സമീപത്തെ മീനച്ചിലാറ്റിലെ കടവിൽ കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു മുങ്ങി മരണം സംഭവിച്ചത്.