കാസർഗോഡ്: സിനിമ താരത്തെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ റിട്ട. ഡിവൈഎസ്പിക്കെതിരെ കേസെടുത്ത് പോലീസ്. റിട്ട. ഡിവൈഎസ്പിയും നടനുമായ മധുസൂദനനെതിരെയാണ് ബേക്കൽ പോലീസ് കേസെടുത്തത്.
കൊല്ലം സ്വദേശിയായ യുവതിയുടെ പരാതിയിലാണ് കേസ്. മദ്യം കുടിക്കാൻ നിർബന്ധിച്ചെന്നും യുവതി പരാതിയിൽ പറയുന്നു.
ഹോട്ടല്‍ മുറിയില്‍ വെച്ച് മദ്യം നല്കി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് മധുസൂദനനെതിരായ പരാതി. ഹൃസ്വ ചിത്രത്തില്‍ അഭിനയിക്കാനാണ് യുവതി കാസര്‍ഗോഡെത്തിയത്.