അസ്താന: ചൈനയുടെ ഡിങ് ലിറെൻ ഫിഡെ ലോക ചെസ് ചാമ്പ്യൻ. ചൈനയിൽ നിന്നുള്ള ആദ്യത്തെ ചെസ് ലോക ചാമ്പ്യനാണ് ലിറെൻ. റഷ്യയുടെ ഇയാൻ നിപോംനിഷിയെ ടൈബ്രേക്കറിൽ പരാജയപ്പെടുത്തിയാണ് ലിറെൻ ലോക ചാമ്പ്യൻപട്ടം സ്വന്തമാക്കിയത്.
ടൈബ്രേക്കറിൽ ആദ്യ മൂന്ന് ഗെയിമുകളും സമനിലയിൽ പിരിഞ്ഞപ്പോൾ നിർണായകമായ നാലാം ഗെയിം ഡിങ് ലിറെൻ വിജയിച്ചു കയറുകയായിരുന്നു. പുതിയ ലോകചാമ്പ്യനായ ലിറെന് 1.1 മില്യൺ യൂറോയാണ് സമ്മാനമായി ലഭിക്കുക. നിപോംനിഷിക്ക് 900,000 യൂറോയും ലഭിക്കും.
2018ലാണ് അവസാനമായി ലോക ചെസ് ചാമ്പ്യൻഷിപ്പ് ടൈബ്രേക്കറിലേക്കു നീണ്ടത്. അന്ന് നോർവേയുടെ മാഗ്നസ് കാൾസനും അമേരിക്കയുടെ ഫാബിയാനോ കരുവാനയും തമ്മിലായിരുന്നു കിരീട പോരാട്ടം. 2010നുശേഷം ഇതു നാലാം തവണയാണ് (2012, 2016, 2018, 2023) ലോക ചാന്പ്യൻഷിപ്പ് ഫൈനൽ ടൈബ്രേക്കറിലേക്കു നീണ്ടത്.